Sunday April 5th, 2020 - 1:59:am
topbanner

മലയാളി വ്യവസായി സി.സി തമ്പിക്ക് ജാമ്യം

NewsDesk
മലയാളി വ്യവസായി സി.സി തമ്പിക്ക് ജാമ്യം

കള്ളപ്പണക്കേസില്‍ അറസ്റ്റിലായ മലയാളി പ്രവാസി വ്യവസായിയും ഹോളിഡേ ഗ്രൂപ്പ് ഉടമയുമായ സി.സി. തന്പിക്ക് ജാമ്യം. ഡല്‍ഹി റോസ് അവന്യു കോടതിയാണ് തന്പിക്ക് ജാമ്യം അനുവദിച്ചത്.എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് തന്പിയെ അറസ്റ്റ് ചെയ്തത്. വിദേശ വിനിമയ ചട്ടലംഘനത്തിന് തന്പിക്കെതിരേ ഇഡി അന്വേഷണം നടത്തി വരികയായിരുന്നു. ആയിരം കോടിയിലേറെ രൂപയുടെ അഴിമതിയുമായി ബന്ധപ്പെട്ട കേസിലാണ് തന്പിയെ അറസ്റ്റു ചെയ്തത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

റോബര്‍ട്ട് വാദ്രയുടെ അടുത്ത ബിസിനസ് പങ്കാളിയായി അറിയപ്പെടുന്ന സി.സി. തന്പി വാദ്രയുമായി ബന്ധപ്പെട്ട ബിസിനസ് ഇടപാടുകളുടെ പേരില്‍ നേരത്തെയും ഇഡിയുടെ ചോദ്യം ചെയ്യലിന് വിധേയമായിരുന്നു.

288 കോടി രൂപയുടെ ഇടപാടില്‍ വിദേശനാണയ ചട്ടലംഘനം നടത്തിയെന്നാണ് ആരോപണം. വിവാദ ആയുധ ഇടപാടുകാരന്‍ സഞ്ജയ് ഭണ്ഡാരിയില്‍നിന്നും ലണ്ടനില്‍ സ്വത്തുവകകള്‍ വാങ്ങിയതുമായി ബന്ധപ്പെട്ടാണ് കേസ്. കേരളത്തില്‍ വിവിധ സ്വത്ത് വകകള്‍ വാങ്ങിയതില്‍ ആയിരം കോടിയുടെ വെട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്.

 

English summary
bail for malayali business mas c c thampi
topbanner

More News from this section

Subscribe by Email