Tuesday September 29th, 2020 - 12:38:am

ചാനൽ ചർച്ച കോടതി കയറുന്നു: എം.വി ഗോവിന്ദനെതിരെ ബി.ജെ.പി നേതാവ് കേസ് കൊടുക്കുന്നതിന്റെ പൊരുളെന്ത്...?

Anusha Aroli
ചാനൽ ചർച്ച കോടതി കയറുന്നു: എം.വി ഗോവിന്ദനെതിരെ ബി.ജെ.പി നേതാവ് കേസ് കൊടുക്കുന്നതിന്റെ പൊരുളെന്ത്...?

കണ്ണൂർ: ന്യൂസ് അവറുകളിലും പ്രൈം ടൈമുകളിലും കൗണ്ടർ പോയന്റുകളിലും പങ്കെടുക്കുന്ന രാഷ്ട്രീയ നേതാക്കൾ തമ്മിൽ വെല്ലുവിളികളും ആക്രോശങ്ങളും പതിവാണ്. എന്നാൽ ഇതൊക്കെ കോടതി കയറ്റാനിടവന്നാലോ..

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കഴിഞ്ഞ ദിവസം ഏഷ്യാനെറ്റിൽ നടന്ന ന്യൂസ് അവറിൽ സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എം.വി ഗോവിന്ദനും ബി.ജെ.പി നേതാവ് ബി ഗോപാലകൃഷ്ണനും തമ്മിൽ പോരുകോഴികളെപ്പോലെയാണ് പടവെട്ടിയത്.

അവതാരകനായ പി.ജി.സുരേഷ് കുമാർ പരമാവധി ശ്രമിച്ചിട്ടും ഇരുവരും അടങ്ങിയില്ല. തട്ടിന് മറു തട്ട് എന്ന രീതിയിൽ മുന്നേറിയ ചർച്ച പൗരത്വ ഭേദഗതി നിയമത്തിനെതിരെ പിണറായി സർക്കാർ സുപ്രീം കോടതിയിൽ അപ്പീലിന് പോയ വിഷയമായിരുന്നു ചർച്ച ചെയ്തത്.

ചർച്ചയ്ക്കിടയിൽ ബി.ഗോപാലകൃഷ്ണൻ ഭരണഘടന ചുട്ടുകരിക്കണമെന്ന് പറഞ്ഞയാളാണെന്നും മനുസ്മൃതി തിരികെ കൊണ്ടുവരണമെന്ന അഭിപ്രായക്കാരനുമാണെന്നായിരുന്നു എം.വി ഗോവിന്ദന്റെ വിവാദ പരാമർശം. പൊതുവെ ചാനൽ ചർച്ചയ്ക്കിടയിൽ പ്രതിപക്ഷ ബഹുമാനമില്ലാതെ സംസാരിക്കുന്നയാളാണെന്ന് ഖ്യാതിയുള്ള ഗോപാലകൃഷ്ണന് ഇതോടെ ഹാലിളകി.

താൻ അങ്ങനെ എവിടെയും പറഞ്ഞിട്ടില്ലെന്നും പറഞ്ഞതായി തെളിയിച്ചാൽ രാഷ്ട്രീയ ജീവിത അവസാനിപ്പിച്ചു ഗോവിന്ദന്റെ അടിമയായി ജീവിക്കാമെന്നായിരുന്നു ഗോപാലകൃഷ്ണന്റെ വെല്ലുവിളി.എം.വി ഗോവിന്ദൻ കണ്ണൂരിലെ മൂന്നാംകിട രാഷ്ട്രീയക്കാരനെ പോലെയാണ് പ്രവർത്തിക്കുന്നതെന്നും ബി.ജെ.പി നേതാവ് ആരോപിച്ചു.

ഭരണഘടനയെ അംഗീകരിക്കുകയും അതിനെ അടിസ്ഥാനമാക്കി ജീവിക്കുന്ന അഭിഭാഷകനാണെന്നും ഗോപാലകൃഷ്ണൻ അവകാശപ്പെട്ടു. എന്നാൽ പാഞ്ഞ കാര്യത്തിൽ നിന്നും ഒരടി പോലും പിൻമാറാൻ എം വി ഗോവിന്ദൻ തയ്യാറായില്ല. ഗോപാലകൃഷ്ണനെതിരെ പറഞ്ഞത് പല പത്രങ്ങളിലും വന്നതാണെന്നും അതു തെളിയിക്കാൻ തയ്യാറാണെന്നും ഗോവിന്ദൻ പറഞ്ഞു.

ഈക്കാര്യത്തിൽ വ്യക്തത വരുത്താൻ ഏഷ്യാനെറ്റ് ന്യൂസ് അവർ പിന്നീട് അവസരമൊരുക്കുമെന്ന് പി.ജി.സുരേഷ് കുമാർ പറഞ്ഞതോടെയാണ് തൽക്കാലം ഇരുവരും വെടിനിർത്തിയത്. എന്നാൽ പിന്നീട് തനിക്ക് മാനഹാനി വരുത്തും രീതിയിൽ പരസ്യ പ്രസ്താവന നടത്തിയ എം.വി ഗോവിന്ദൻ പരസ്യമായി മാപ്പു പറയണമെന്നും അല്ലെങ്കിൽ ഒരു കോടി നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് ഗോപാലകൃഷ്ണൻ എം.വി ഗോവിന്ദനെതിരെ വക്കീൽ നോട്ടിസ് അയക്കുകയാണ് ചെയ്തത്.

English summary
b gopalakrishnan against MV Govindan to file legal notice
topbanner

More News from this section

Subscribe by Email