Sunday August 25th, 2019 - 11:47:pm
topbanner
topbanner

അയ്യപ്പഭക്ത സംഗമത്തില്‍ കണ്ടത്‌ സവര്‍ണ ഐക്യമെന്ന് വെള്ളാപ്പള്ളി നടേശൻ

RA
അയ്യപ്പഭക്ത സംഗമത്തില്‍ കണ്ടത്‌ സവര്‍ണ ഐക്യമെന്ന് വെള്ളാപ്പള്ളി നടേശൻ

കോട്ടയം: ശബരിമല കര്‍മ സമിതിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ച അയ്യപ്പഭക്ത സംഗമത്തിനെതിരേ എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ . അയ്യപ്പഭക്ത സംഗമ വേദിയില്‍ കണ്ടത് സവര്‍ണ ഐക്യമാണെന്നും ഒരു പിന്നോക്കക്കാരനെയും തനിക്ക് കാണാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു വെള്ളാപ്പള്ളി.

അയ്യപ്പഭക്ത സംഗമം നടക്കുന്നുവെന്ന കാര്യം എസ്‌എന്‍ഡിപി യോഗത്തെയും അറിയിച്ചിരുന്നു. മാതാ അമൃതാനന്ദമയി പങ്കെടുക്കുന്ന പരിപാടിയെന്നാണ് തങ്ങളോട് പറഞ്ഞത്. താന്‍ എത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടു. മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികള്‍ ഉണ്ടെന്ന് അറിയിച്ചപ്പോള്‍ ഭാര്യയെ എങ്കിലും അയയ്ക്കണമെന്ന് പറഞ്ഞു.

അവര്‍ക്കും മറ്റ് തിരക്കുകള്‍ കാരണം പോകാന്‍ കഴിഞ്ഞില്ല. പോകാതിരുന്നത് മഹാഭാഗ്യമായെന്നും സവര്‍ണ വിഭാഗക്കാരുടെ ഐക്യമാണ് അയ്യപ്പഭക്ത സംഗമം എന്ന പേരില്‍ നടത്തിയ പരിപാടിയുടെ വേദിയില്‍ കണ്ടതെന്നും അദ്ദേഹം പരിഹസിച്ചു.ഭൂരിപക്ഷം വരുന്ന അവര്‍ണനെയും പട്ടികജാതിക്കാരനെയും ഈഴവനെയും തനിക്ക് പരിപാടിയില്‍ കാണാന്‍ കഴിഞ്ഞില്ല.

വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള പരിപാടിയായിരുന്നു ഇത്. പൊതുജനം കഴുതയല്ലെന്നും അവര്‍ക്കിതെല്ലാം മനസിലാകുമെന്നും വെള്ളാപ്പള്ളി ഓര്‍മിപ്പിച്ചു. ആധ്യാത്മികതയുടെ മറവില്‍ രാഷ്ട്രീയ ലക്ഷ്യമാണ് ഉദ്ദേശിക്കുന്നതെന്ന് പി.എസ്.ശ്രീധരന്‍പിള്ള തന്നെ പറഞ്ഞതല്ലേ എന്നും അദ്ദേഹം ചോദിച്ചു.

English summary
ayyappa bhaktha sagamam vellapally nadesan
topbanner

More News from this section

Subscribe by Email