Tuesday February 18th, 2020 - 10:03:am
topbanner

കോഴിക്കോട് ഇന്ന് അര്‍ധരാത്രി മുതല്‍ ഓട്ടോറിക്ഷ തൊഴിലാളികളുടെ പണിമുടക്ക്

Anusha unni
കോഴിക്കോട് ഇന്ന് അര്‍ധരാത്രി മുതല്‍ ഓട്ടോറിക്ഷ തൊഴിലാളികളുടെ  പണിമുടക്ക്

കോഴിക്കോട്: ഇലക്‌ട്രിക് ഓട്ടോകള്‍ക്ക് പെര്‍മിറ്റില്ലാതെ സര്‍വീസ് നടത്താന്‍ അനുമതി നല്‍കുന്നതില്‍ പ്രതിഷേധിച്ചു ഓട്ടോറിക്ഷ തൊഴിലാളികളുടെ 24 മണിക്കൂര്‍ പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍ ആരംഭിക്കും.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇലക്‌ട്രിക് ഓട്ടോറിക്ഷകള്‍ക്ക് പെര്‍മിറ്റ് വേണ്ടെന്ന തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണം. മറ്റ് ഓട്ടോറിക്ഷകളുടെ പെര്‍മിറ്റ് പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഇലക്‌ട്രിക് ഓട്ടോകളിലേക്ക് മാറാന്‍ സാവകാശം അനുവദിക്കണം എന്നിവയാണ് സമരക്കാരുടെ ആവശ്യം. ഇലക്‌ട്രിക് ഓട്ടോകള്‍ക്ക് പെര്‍മിറ്റില്ലാതെ സര്‍വീസ് നടത്താന്‍ അനുമതി നല്‍കുന്നത് തൊഴില്‍ നഷ്ടമുണ്ടാക്കുന്നുവെന്നാണ് സംയുക്ത സമര സമിതിയുടെ പരാതി.

ആവശ്യങ്ങള്‍ അംഗീകരിക്കാത്ത പക്ഷം അടുത്ത മാസം അനിശ്ചിത കാല സമരം തുടങ്ങാനാണ് തൊഴിലാളി യൂണിയനുകളുടെ തീരുമാനം. കഴിഞ്ഞ മാസം ഇതേവിഷയം ഉന്നയിച്ച്‌ ഓട്ടോതൊഴിലാളികള്‍ മിന്നല്‍ പണിമുടക്ക് നടത്തിയിരുന്നു. ഇലക്‌ട്രിക് ഓട്ടോകളിലെ യാത്രക്കാരെ ഇറക്കിവിടുന്നതടക്കമുളള പ്രതിഷേധങ്ങളും അരങ്ങേറിയിരുന്നു.

Read more topics: kozhikode, auto strike,
English summary
auto strike from midnight today in kozhikode
topbanner

More News from this section

Subscribe by Email