Saturday August 17th, 2019 - 4:26:pm
topbanner
topbanner

സാമ്പാര്‍ ചോദിച്ചപ്പോള്‍ കൊടുത്തത് ഗ്രീന്‍പീസ് കറി; ഹോട്ടല്‍ ജീവനക്കാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിക്ക് കിട്ടിയത്...

fasila
സാമ്പാര്‍ ചോദിച്ചപ്പോള്‍ കൊടുത്തത് ഗ്രീന്‍പീസ് കറി; ഹോട്ടല്‍ ജീവനക്കാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിക്ക് കിട്ടിയത്...

തൃശൂര്‍: ഗുരുവായൂരില്‍ ഹോട്ടല്‍ ജീവനക്കാരനായ ബീഹാര്‍ സ്വദേശിയെ കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയായ മലയാളി യുവാവിനെ രണ്ടു വര്‍ഷം തടവിനും 5000 രൂപ പിഴയടക്കുവാനും കോടതി ശിക്ഷ വിധിച്ചു. കാലടി ചെങ്ങല്‍ ആലുങ്ങല്‍ വീട്ടില്‍ ജോസ് മകന്‍ അഭിലാഷിനെയാണ് ചാവക്കാട് അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജി കെ.എന്‍. ഹരികുമാര്‍ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ മൂന്നു മാസം കൂടി തടവ് അനുഭവിക്കണം.

ഗുരുവായൂര്‍ കിഴക്കേ നടയില്‍ മഞ്ജൂളാലിനു സമീപമുള്ള ശ്രീലക്ഷ്മി ഹോട്ടലില്‍ 2017 ഡിസംബര്‍ മൂന്നിന് രാവിലെ 9.30 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.  തലേദിവസം ഹോട്ടല്‍ ജീവനക്കാരനായ ബീഹാര്‍ സ്വദേശി സുനില്‍കുമാറുമായി അഭിലാഷ് വാക്കുതര്‍ക്കം നടന്നിരുന്നു. ദോശയോടൊപ്പം സാമ്പാര്‍ ചോദിച്ചപ്പോള്‍ ഭാഷയറിയാതെ ഗ്രീന്‍പീസ് കറി സുനില്‍കുമാര്‍ കൊണ്ടുകൊടുത്തതായിരുന്നു തര്‍ക്കത്തിനു വഴിവെച്ചത്.

പിറ്റേന്ന് രാവിലെ ഹോട്ടലിലെത്തിയ അഭിലാഷ് ഭക്ഷണം കഴിഞ്ഞശേഷം  പച്ചക്കറി അരിയുന്ന കത്തിയെടുത്ത് സുനില്‍കുമാറിന്റെ കഴുത്തില്‍ കുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സുനില്‍കുമാറിനെ ഹോട്ടലിലുണ്ടായിരുന്നവര്‍  ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയതിനാന്‍ ജീവന്‍ തിരിച്ചുകിട്ടി. വിവരമറിഞ്ഞെത്തിയ ഗുരുവായൂര്‍ പോലീസ് അഭിലാഷിനെ ഉടന്‍ പിടികൂടി.

ഹോട്ടലില്‍ ജോലിചെയ്തിരുന്ന കനകദാസന്റെ ദൃക്‌സാക്ഷി മൊഴിയാണ് കേസില്‍ നിര്‍ണായകമായത്. ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് എസ്.ഐ. പി.എം. വിമോദാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.  അഭിലാഷ് മറ്റു പല ക്രിമിനല്‍ കേസുകളിലും പ്രതിയാണെന്ന് കണ്ടെത്തിയിരുന്നു.  പ്രോസിക്യൂഷനുവേണ്ടി അഡ്വ. കെ.ബി. സുനില്‍കുമാര്‍, അഡ്വ. കെ.ആര്‍. രജിത്കുമാര്‍ എന്നിവര്‍ ഹാജരായി. 

Read more topics: guruvayur, hotel employee, kill,
English summary
attempted to kill hotel employee; punishment to accused
topbanner

More News from this section

Subscribe by Email