Saturday January 25th, 2020 - 11:17:am
topbanner

കോവളത്ത് സാമൂഹ്യവിരുദ്ധരുടെ വിളയാട്ടം; നിരവധി വീടുകളും വാഹനങ്ങളും അടിച്ചു തകര്‍ത്തു

jb
 കോവളത്ത് സാമൂഹ്യവിരുദ്ധരുടെ വിളയാട്ടം; നിരവധി വീടുകളും വാഹനങ്ങളും അടിച്ചു തകര്‍ത്തു

 കോവളം സമുദ്ര ബീച്ചില്‍ സാമൂഹ്യവിരുദ്ധര്‍ വീടുകളും വാഹനങ്ങളും അടിച്ചു തകര്‍ത്തു. വീട് കയറിയുള്ള ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ആക്രമണ സംഘത്തിലെ മൂന്ന് പേരെ കോവളം പൊലീസ് പിടികൂടി. സമുദ്ര തേരി റോഡില്‍ സുരേഷിനാണ് പരിക്കേറ്റത്. ഇന്ന് പുലര്‍ച്ചെ രണ്ടര മണിയോടെയാണ് അക്രമിസംഘം വീടുകളും വാഹനങ്ങളും അടിച്ചു തകര്‍ത്തത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

വയലിന്‍ കരവീട്ടില്‍ സുരേഷ്, ഗിരിജ എന്നിവരുടെ വീടുകളില്‍ ആക്രമണം അഴിച്ചുവിട്ട സംഘം ജനലുകളും വാതിലുകളും അടിച്ചു തകര്‍ത്തു. ശബ്ദം കേട്ട് പുറത്തിറങ്ങിയ സുരേഷിന്റെ മുഖത്ത് കമ്പി കൊണ്ട് അടിച്ചു. സമീപവാസികളായ രഞ്ജിത്ത്, സുനില്‍ എന്നിവരുടെ വീട്ടുമുറ്റത്തിരുന്ന സ്‌കൂട്ടറും ബൈക്കും മനോജ് എന്നയാളിന്റെ മാരുതി ഓമ്‌നി വാനും സംഘം അടിച്ചു തകര്‍ത്തു.

സമുദ്ര ബീച്ച്, വെള്ളാര്‍, കോവളം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടവും മോഷണവും പതിവാക്കിയവരാണ് ആക്രമണത്തിന് പിന്നിലെന്ന് നാട്ടുകാര്‍ പൊലീസിന് മൊഴി നല്‍കി. പ്രദേശത്ത് നിരന്തരം പ്രശ്‌നം സൃഷ്ടിച്ച ഇവരെ നാട്ടുകാര്‍ ദിവസങ്ങള്‍ക്ക് മുമ്പ് താക്കീത് ചെയ്തിരുന്നുനു. ഇതിന്റെ വൈരാഗ്യമാകം ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് നിഗമനം.

വിവിധ സ്ഥലങ്ങളില്‍ നിന്നും സംഘടിച്ചെത്തിയ 9 പേരടങ്ങുന്ന സംഘമാണ് വീടുകളില്‍ ആക്രമണം അഴിച്ചുവിട്ടത്.സംഘത്തിലെ മൂന്ന് പേരെ നാട്ടുകാരുടെ സഹായത്തോടെ കോവളം പൊലീസ് പിടികൂടി.?

Read more topics: attack, kovalam,
English summary
attack in kovalam
topbanner

More News from this section

Subscribe by Email