Monday March 30th, 2020 - 12:34:am
topbanner

പ്രസവിച്ച പെണ്ണുങ്ങളെയെല്ലാം ‘അമ്മ’ എന്ന് പറയുന്ന പരിപാടി നിർത്താറായി; അശ്വതി ശ്രീകാന്ത്

JB
പ്രസവിച്ച പെണ്ണുങ്ങളെയെല്ലാം ‘അമ്മ’ എന്ന് പറയുന്ന പരിപാടി നിർത്താറായി; അശ്വതി ശ്രീകാന്ത്

കാമുകനൊപ്പം ജീവിക്കാൻ വേണ്ടി ഒന്നര വയസ്സ് പ്രായമുള്ള മകനെ നിർദാക്ഷണ്യം കൊന്നൊടുക്കിയ അമ്മയായ ശരണ്യ എന്ന സ്ത്രീയുടെ വാർത്ത കേട്ട നടുക്കം വിട്ടുമാറിയിട്ടില്ല കേരളത്തിന്. ഈ വിഷയത്തിൽ തന്റെ രോഷം വാക്കുകളിൽ നിറച്ച് പ്രതികരിക്കുകയാണ് പ്രശസ്ത അവതാരക അശ്വതി ശ്രീകാന്ത്.

പ്രസവിച്ച പെണ്ണുങ്ങളെയെല്ലാം ‘അമ്മ’ എന്ന് പറയുന്ന പരിപാടി നിർത്താറായി...! ആ വാക്ക് അർഹിക്കുന്നവർ പ്രസവിച്ചവരാകണം എന്നുമില്ല...!! എന്ന് ഫേസ്ബുക് പോസ്റ്റിൽ അശ്വതി കുറിക്കുന്നു.

ആയിരക്കണക്കിന് ലൈക്കുകളും നൂറുകണക്കിന് ഷെയറുകളുമാണ് അശ്വതിയുടെ അഭിപ്രായം മണിക്കൂറുകൾക്കുളളിൽ നേടിയിരിക്കുന്നത്.

തിങ്കളാഴ്ച രാവിലെ മൂന്ന് മണിയോടു കൂടിയാണ് ശരണ്യ കുഞ്ഞിനെ കൊലപ്പെടുത്തിയത്. മത്സ്യ തൊഴിലാളിയായ അച്ഛൻ വത്സരാജ് കടലിൽ ജോലിക്ക് പോയ ദിവസം അകന്നുകഴിയുന്ന ഭർത്താവ് പ്രണവിനെ ശരണ്യ വിളിച്ചുവരുത്തി. കഴിഞ്ഞ ഞായറാഴ്ച രാത്രി അവർ ശരണ്യയുടെ വീട്ടിൽ ഒരുമിച്ച് താമസിച്ചു.

തിങ്കളാഴ്ച പുലർച്ചെ മൂന്നു മണിയോടെ ശരണ്യ എഴുന്നേറ്റു . പ്രണവിനൊപ്പം കിടന്നുറങ്ങുകയായിരുന്നു ഒന്നരവയസുകാരൻ വിയാൻ. പതുക്കെ എടുത്തപ്പോൾ കുഞ്ഞ് കരഞ്ഞു. അപ്പോൾ പാലു കൊടുത്ത് ശാന്തനാക്കി. പിന്നീട് കുഞ്ഞുമായി കടൽക്കരയിലേക്ക് നീങ്ങി, എന്നിട്ട് കടലിലേക്ക് വലിച്ചെറിഞ്ഞു. കടൽ ഭിത്തിയിലെ പാറകളിൽ വീണ് പരിക്കേറ്റ കുട്ടി കരഞ്ഞു നിലവിളിച്ചു. ശബ്ദം നാട്ടുകാരെ ഉണർത്തും എന്ന് മനസ്സിലാക്കിയ ശരണ്യ വീണ്ടും ഇറങ്ങി ചെന്ന് കുട്ടിയെ എടുത്ത് ഒന്നുകൂടി കടലിലേക്ക് എറിഞ്ഞു.

വീട്ടിലേക്ക് മടങ്ങിയ ശരണ്യ കിടന്നുറങ്ങി. രാവിലെ സാധാരണഗതിയിൽ എന്നപോലെ എഴുന്നേറ്റ് കുട്ടിയെ കാണാനില്ലെന്ന് മുറവിളികൂട്ടി. പൊലീസും നാട്ടുകാരും നടത്തിയ തിരച്ചിലിൽ കുട്ടിയുടെ മൃതദേഹം കടൽഭിത്തിയിൽ കണ്ടെത്തി. വിയാനെ കൊന്നത് പ്രണവ് ആണെന്ന് എല്ലാവരും സംശയിച്ചു.എന്നാൽ കണ്ണൂർ ഡി.വൈ.എസ്പി പി.പി. സദാനന്ദനും സിറ്റി സ്റ്റേഷനിൽ സി.ഐ. പി.ആർ. സതീശനും ശരണ്യയെ പൂർണമായി വിശ്വസിച്ചില്ല. ശരണ്യയുടെ ഉൾപ്പെടെയുള്ള വസ്ത്രങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. പരിശോധനയിൽ കടലിലേക്ക് പോയത് ശരണ്യ ആണെന്ന് തെളിഞ്ഞു. ഭർത്താവ് പ്രണവിന്റെ സുഹൃത്ത് നിതിനുമായി ശരണ്യ അടുപ്പത്തിലായിരുന്നു. പ്രണവ് വിദേശത്ത് ജോലി ചെയ്യുന്ന സമയത്തായിരുന്നു അടുപ്പം തുടങ്ങിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Read more topics: aswethi sreekanth, saranya,
English summary
aswethi sreekanth against saranya
topbanner

More News from this section

Subscribe by Email