Tuesday September 29th, 2020 - 12:44:am

ആലുവയിൽ കഞ്ചാവുമായി അസ്സം സ്വദേശി പിടിയിൽ

Anusha Aroli
ആലുവയിൽ കഞ്ചാവുമായി അസ്സം സ്വദേശി പിടിയിൽ

ആലുവ: ആലുവ കേന്ദ്രീകരിച്ച് വൻതോതിൽ മയക്ക് മരുന്ന് എത്തിച്ച് കൊടുക്കുന്ന ഇതര സംസ്ഥാനക്കാരൻ ആലുവ റേഞ്ച് എക്സൈസിന്റെ പിടിയിൽ. അസം സ്വദേശി അബു സേട്ട് എന്ന് വിളിക്കുന്ന ഫക്രുദ്ദീൻ അബ്ദുൾ കലാം (22) എന്നയാളെയാണ് ആലുവ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ടി.കെ ഗോപിയുടെ നേതൃത്വത്തിലുള്ള ഷാഡോ സംഘം കസ്റ്റഡിയിലെടുത്തത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇയാളുടെ പക്കൽ നിന്ന് 1.250 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ഇയാളുടെ സുഹൃത്തുക്കളായ അസ്സാം സ്വദേശികളുടെ ആവശ്യപ്രകാരമാണ് ഇയാൾ കഞ്ചാവ് ആലുവയിൽ മൊത്തമായി എത്തിച്ചിരുന്നത്. അസ്സമിൽ വളരെ തുച്ഛമായ വിലയ്ക്ക് കിട്ടുന്ന കഞ്ചാവ് ഇവിടെ എത്തിച്ച് മൊത്ത വിൽപ്പന നടത്തി തിരിച്ച് പോകുന്നതാണ് പതിവ്.

ഇതിലൂടെ അൻപതിരട്ടിയോളം ലാഭം കിട്ടുമെന്ന് ഇയാൾ ചോദ്യം ചെയ്യലിൽ പറഞ്ഞതായി എക്സൈസ് അധികൃതർ അറിയിച്ചു. ഇയാളുടെ സുഹൃത്തുക്കളായ അസ്സം സ്വദേശികൾ ഇത് ഇവിടത്തെ മലയാളികമായ ഇടനിലക്കാർക്ക് മറിച്ച് വിൽക്കുകയും ചെയ്തിരുന്നു. അസ്സം ഗുവഹത്തി സ്വദേശിയായ ഇയാൾ നാട്ടിൽ അല്ലറ ചില്ലറ മോഷണവും പിടിച്ചുപറിയും കഞ്ചാവ് കച്ചവടവുമായി കഴിയുകയായിരുന്നു.

എന്നാൽ ഉദ്ദേശിച്ച മെച്ചമില്ലാതെയിരിക്കുമ്പോഴാണ് ആലുവയിലുള്ള സുഹൃത്തിന്റെ ആവശ്യപ്രകാരം കഞ്ചാവ് എത്തിച്ച് കൊടുത്ത് തുടങ്ങിയത്. കച്ചവടം പൊടിപൊടിക്കുന്നതിനാൽ ആഴ്ചയിൽ ഒരിക്കൽ ഇയാൾ ഇവിടെ കഞ്ചാവുമായി എത്തിയിരുന്നു. അസ്സമിൽ നിന്ന് ട്രെയിൻ മാർഗ്ഗം തൃശൂർ എത്തി അവിടെ നിന്ന് ബസ്സിലാണ് ആലുവയിൽ എത്തിയിരുന്നത്.

ആലുവ റെയിൽവേ സ്‌റ്റേഷൻ പരിസരങ്ങളിൽ പരിശോധന കർശനമാക്കിയതിനാലാണ് ഇയാൾ ഇത്തരത്തിൽ ആലുവയിൽ എത്തിയിരുന്നത്. ഏതാനും ആഴ്ചകൾക്ക് മുൻപ് ആലുവ റേഞ്ച് എക്സൈസ് ആൻറി നാർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഷാഡോ സംഘം ആലുവയിലെ ഒരു പ്രമുഖ കോളേജിലെ വിദ്യാർത്ഥിയുടെ പക്കൽ നിന്ന് കഞ്ചാവ് കണ്ടെത്തിയിരുന്നു.

ഈ വിദ്യാർത്ഥിയെ ചോദ്യം ചെയ്തപ്പോഴാണ് ഇതര സംസ്ഥാനക്കാരായ ആളുകളെക്കുറിച്ച് വിവരം ലഭിക്കുന്നത്. തുടർന്ന് അന്യസംസ്ഥാന തൊഴിലാളികളെ ചുറ്റിപ്പറ്റിയുള്ള അന്വേഷത്തിലൊടുവിലാണ് അബു സേട്ട് എന്നയാൾ കഞ്ചാവുമായി ആലുവ ഭാഗത്തേയ്ക്ക് വരുന്നുണ്ടെന്ന വിവരം ലഭിച്ചത്. ആലുവ യു സി കോളേജിന് സമീപം കഞ്ചാവ് കൈമാറുന്നതിന് വേണ്ടി സുഹൃത്തിനെ കാത്ത് നിൽക്കുകയായിരുന്ന ഇയാളെ ആലുവ റേഞ്ച് ആൻറി നാർക്കോട്ടിക് സ്പെഷൽ ആക്ഷൻ ടീം പിടികൂടുകയായിരുന്നു. പിടിയിലാകുമെന്ന് ഉറപ്പായതോടെ കതറിയോടാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ എ.എസ്.രഞ്ജിത്തിന്റെ മേൽ നോട്ടത്തിൽ ആലുവ എക്സൈസ് റേഞ്ചിൽ രൂപീകരിച്ചിട്ടുള്ള ആൻറി നാർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഷാഡോ സംഘമാണ് ആലുവയിൽ തുടർച്ചയായി മയക്ക് മരുന്ന് വേട്ട നടത്തി വരുന്ന്.

ഇൻസ്പെക്ടർ ടി.കെ.ഗോപിയുടെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ എ.വാസുദേവൻ, ഷാഡോ ടീമംഗങ്ങളായ എൻ.ഡി. ടോമി, എൻ.ജി. അജിത്ത് കുമാർ, സിവിൽ എക്സൈസ് ഓഫീസർ എ.സിയാദ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. മയക്ക് മരുന്ന് മാഫിയകൾക്കെതിരെയുള്ള ആലുവ റേഞ്ച് എക്സൈസിന്റെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു.

English summary
assam native arrested for ganja distribution
topbanner

More News from this section

Subscribe by Email