Monday April 12th, 2021 - 9:25:am

രാഷ്ട്രീയ ഇടപെടല്‍; പോലീസ് കസ്റ്റഡിയില്‍ മാംഗോ ഫോണ്‍ ഉടമകള്‍ ലോഞ്ചിങ്ങിനെത്തി

NewsDesk
രാഷ്ട്രീയ ഇടപെടല്‍; പോലീസ് കസ്റ്റഡിയില്‍ മാംഗോ ഫോണ്‍ ഉടമകള്‍ ലോഞ്ചിങ്ങിനെത്തി

കൊച്ചി: ഉന്നത രാഷ്ട്രീയ ഇടപെടലിനെ തുടര്‍ന്ന് അറസ്റ്റിലായ മാംഗോ ഫോണ്‍ ഉടമകള്‍ ഫോണിന്റെ ലോഞ്ചിങ് പരിപാടിയില്‍ പങ്കെടുത്തു. കൊച്ചിയിലെ ലെ മെറിഡിയന്‍ ഹോട്ടലില്‍ വെച്ചായിരുന്നു ചടങ്ങ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

വൈകിട്ട് നിശ്ചയിച്ചിരുന്ന ചടങ്ങിന് തൊട്ടു മുന്‍പായിരുന്നു കമ്പനി ഉടമകളും സഹോദരങ്ങളുമായ ആന്റോ അഗസ്റ്റിന്‍, ജോസ് കുട്ടി അഗസ്റ്റിന്‍ എന്നിവര്‍ അറസ്റ്റിലായത്.

ചടങ്ങ് മുടങ്ങാതിരിക്കാന്‍ ഉന്നത രാഷ്ട്രീയ നേതാക്കള്‍ ഇടപെടുകയും തുടര്‍ന്ന് രാത്രിയോടെ ലോഞ്ചിങ് നടത്തുകയുമായിരുന്നു. കളമശേരിയിലെ ഒരു മുന്‍സിപ്പല്‍ ചെയര്‍മാനും പ്രതികള്‍ക്കായി പൊലീസ് സ്‌റ്റേഷനില്‍ എത്തിയതായി വിവരമുണ്ട്.

ബാങ്ക് ഓഫ് ബറോഡയുടെ കളമശ്ശേരി ശാഖയില്‍നിന്ന് വ്യാജ രേഖ ചമച്ച് രണ്ടരക്കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലായിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്.

മൊബൈല്‍ ഫോണിന്റെ ലോഞ്ചിംഗ് നടക്കന്നതിന് തൊട്ടു മുമ്പ് ഹോട്ടിലെത്തി ഷാഡോ എസ് ഐ ഗോപകുമാറിന്റെ നേതൃത്വത്തില്‍ ഇവരെ പിടികൂടുകയായിരുന്നു. 2014 ഡിസംബറിലാണ് ഇവര്‍ ബാങ്ക് ഓഫ് ബറോഡയുടെ കളമശ്ശേരി ശാഖയില്‍നിന്ന് രണ്ട് കോടി 68 ലക്ഷം രൂപ വായ്പയെടുത്തത്. 10 ഹെവി വാഹനങ്ങളുടെ രേഖകളും വയനാട് മീനങ്ങാടിയിലെ ഒരേക്കര്‍ സ്ഥലവുമാണ് ഈടു നല്‍കിയത്.

വായ്പ മുടങ്ങിയതോടെ നടത്തി അന്വേഷണത്തില്‍ ഈടിനായി നല്‍കിയ വസ്തുക്കളുടെ രേഖകള്‍ വ്യാജമാണെന്ന് ബാങ്ക് അധികൃതര്‍ കണ്ടെത്തി. തുടര്‍ന്ന് കളമശ്ശേരി പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഒളിവിലായതിനാല്‍ പിടികൂടാന്‍ കഴിഞ്ഞില്ല. പിന്നീട് എം ഫോണിന്റെ പരസ്യങ്ങല്‍ കണ്ടപ്പോഴാണ് ഇതേപ്രതികള്‍ തന്നെയാണെന്ന് ബാങ്ക് അധികൃതര്‍ തിരിച്ചറിഞ്ഞത്. തുടര്‍ന്നാണ് ഹോട്ടലിലെത്തി അറസ്റ്റ് ചെയ്തത്.

രാത്രി ഇരുവരേയും ലോഞ്ചിംഗ് നടന്ന ഹോട്ടലില്‍ കൊണ്ടു വന്ന് തെളിവെടുപ്പ് നടത്തി. വായ്പ സംബന്ധിച്ച് ബാങ്കുമായി പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഇത് പരിഹരിക്കാന്‍ ശ്രമിച്ചുവരികയായിരുന്നുവെന്നും എം ഫോണ്‍ ചെയര്‍മാന്‍ റോജി അഗസ്റ്റിന്‍ പറഞ്ഞു. ഇതിനിടെ ഉണ്ടായ അറസ്റ്റിന് പിന്നില്‍ ഗൂഢാലചന ഉണ്ടെന്ന് അദ്ദേഹം ആരോപിച്ചു.

വധഭീഷണിക്ക് പിന്നില്‍ ആര്‍എസ്എസ് തന്നെയെന്ന് സിന്ധുസൂര്യകുമാര്‍

 ചിന്താ ജെറോം മദ്യപാനി: വ്യാജ പ്രചരണത്തിനെതിരെ നിയമ നടപടിക്ക് ഒരുങ്ങുന്നു

തളിപ്പറമ്പ; നിരവധി പെണ്‍കുട്ടികളെ പീഡിപ്പിച്ച പള്ളിയിലെ ഗായകന്‍ അറസ്റ്റില്‍

Read more topics: arrest, Mango, mobile, phone
English summary
arrested Mango mobile phone Owners attend launching program
topbanner

More News from this section

Subscribe by Email