മലപ്പുറം: പി.വി. അന്‍വര്‍ എംഎല്‍എ ചീങ്കണ്ണിപ്പാലയില്‍ അനധികൃതമായി നിര്‍മിച്ച തടയണ പൊളിക്കാന്‍ ദുരന്തനിവാരണ വിഭാഗം ഉത്തരവിറക്കിയതിന് പിന്നാലെ തടയണ പൊളിക്കാന്‍ എസ്സിഎസ്ടി കമ്മീഷനും നിര്‍ദ്ദേശിച്ചു.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
ആദിവാസികളുടെ കുടിവെള്ള സ്രോതസ് തടസപ്പെടുത്തി തടയണ കെട്ടിയെന്ന പരാതിയിലാണ് നടപടി. വിരമിച്ച ജസ്റ്റീസ് പി.എന്‍. വിജയകുമാറിന്റേതാണ് ഉത്തരവ്. തടയണ പൊളിച്ചു നീക്കാന്‍ കമ്മീഷന് മലപ്പുറം ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്കി. കാളിദാസ് എന്നയാളുടെ പരാതിയിലാണ് കമ്മീഷന്റെ നടപടി.
തടയണ പൊളിക്കാന്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് ദുരന്തനിവാരണ വിഭാഗം ഉത്തരവിറക്കിയത്. തടയണ രണ്ടാഴ്ചയ്ക്കകം തടയണ പൊളിക്കണമെന്നായിരുന്നു ഉത്തരവ്. ഇതിനായി ചെറുകിട ജലസേചന വിഭാഗത്തെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.