Friday December 6th, 2019 - 11:45:am
topbanner

മതത്തിന്റെ പേരില്‍ വോട്ടുപിടുത്തം; ആന്റോ ആന്റണി എംപിക്കെതിരായ പരാതി ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണനയില്‍

jb
മതത്തിന്റെ പേരില്‍ വോട്ടുപിടുത്തം; ആന്റോ ആന്റണി എംപിക്കെതിരായ പരാതി ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണനയില്‍

മതത്തിന്റെ പേരില്‍ വോട്ട് ചോദിച്ചെന്ന ആന്റോ ആന്റണി എംപിക്കെതിരായ പരാതി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ആന്റോ ആന്റണിയുടെ ഭാര്യ മതത്തിന്റെ പേരില്‍ വോട്ട് ചോദിച്ചത് തെരഞ്ഞെടുപ്പ് അഴിമതിയാണെന്ന് കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പത്തനംതിട്ട എംപി ആന്റോ ആന്റണി തെരഞ്ഞെടുപ്പ് പ്രചാരണഘട്ടത്തില്‍ നിരവധി പെരുമാറ്റ ചട്ട ലംഘനങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടി സിപിഐഎം നേതാവ് കെ അനന്തഗോപനാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

ആന്റോ ആന്റണിയെ വിജയിപ്പിച്ചാല്‍ ക്രൈസ്തവ എംപിയെ ലഭിക്കുമെന്ന പ്രസംഗം വര്‍ഗീയ ചുവയുള്ളതാണെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. ഇതുവഴി ആന്റോ ആന്റണി പെരുമാറ്റ ചട്ടങ്ങള്‍ ലംഘിച്ചെന്നും അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. കേസ് പ്രഥമദൃഷ്ട്യ നിലനില്‍ക്കുന്നതാണെന്ന് വ്യക്തമാക്കിയ കോടതി കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

 

English summary
anto antony case high court consider today
topbanner

More News from this section

Subscribe by Email