Friday November 22nd, 2019 - 3:51:am
topbanner

സാജന്റെ മരണം : ഒടുവിൽ ആന്തൂർ നഗരസഭാ വൈസ് ചെയർമാൻ മൗനം വെടിഞ്ഞു

NewsDesk
സാജന്റെ മരണം : ഒടുവിൽ ആന്തൂർ നഗരസഭാ വൈസ് ചെയർമാൻ മൗനം വെടിഞ്ഞു

കണ്ണൂർ: ഒടുവിൽ ആന്തൂർ നഗരസഭാ വൈസ് ചെയർമാൻ മൗനം വെടിഞ്ഞു. ബക്കളം പാർത്ഥാ കൺവെൻഷൻ സെന്റർ ഉടമ സാജന്റെ മരണത്തെ തുടർന്ന് ഉണ്ടായ വിവാദത്തിൽ ആന്തൂർ നഗരസഭ ആടിയുലഞപ്പോഴും പ്രതികരിക്കാതെ ഒഴിഞ്ഞു നിൽക്കുകയായിരുന്ന വൈസ് ചെയർമാൻ കെ.ഷാജു മൗനം വെടിഞ്ഞത് സോഷ്യൽ മീഡിയയിലൂടെയാണ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

തെറ്റ് തെറ്റാണെന്ന് ചൂണ്ടി കാട്ടിയാൽ അത് തിരുത്തണം. അല്ലാതെ വാദിക്കാനോ ജയിക്കാനോ നിൽക്കരുത്.
അത് ഞാനായാലും .... എന്ന വാക്കുകൾ ഫെയ്സ് ബുക്ക് പ്രൊഫൈൽ ചിത്രമാക്കിയാണ് ആദ്യ പ്രതികരണം അറിയിച്ചത്.

സാജന്റെ മരണത്തിന്റെ ഉത്തരവാദിത്തം ചെയർപേഴ്സൺ പി.കെ ശ്യാമളയിൽ ആരോപിക്കപ്പെടുകയും പാർട്ടിയിലെ പ്രാദേശികവും അല്ലാതെയുമുള്ള ഭൂരിപക്ഷം ആളുകളും പരസ്യ വിമർശനവുമായി രംഗത്തു വന്നപ്പോഴും മാധ്യമങ്ങളും ജനങ്ങളും ഒക്കെ കാത്തിരുന്നത് ഷാജുവിന്റെ പ്രതികരണത്തിനാണ്. എന്നാൽ അപ്പോഴൊന്നും പ്രതികരിക്കാനോ ന്യായീകരിക്കാനോ പിന്തുണ നൽകാനോ ഷാജു മുതിർന്നില്ല എന്നതും ശ്രദ്ധേയമാണ്. ഫെയ്സ് ബുക്കിൽ അഭിവാദ്യമർപ്പിച്ച് നിരവധി പേരാണ് കമന്റ്സ് രേഖപ്പെടുത്തുന്നത്.

anthoor vice chairman facebook post

ഇത് പ്രസ്ഥാനത്തിന്റെ കരുത്തു തന്നെയാണ്. അത് ആർക്കും അടിയറ വെക്കേണ്ട ഒന്നല്ല. തെറ്റ് ചൂണ്ടിക്കാണിച്ചാൽ തിരുത്തണം. ഇല്ലെങ്കിൽ കാലം അവർക്ക് മറുപടി നൽകും എന്ന അഭിപ്രായമാണ് ശ്രദ്ധേയമായത്.

ഉയരാത്ത കൈയ്യും പറയാത്ത നാവും അടിമത്തത്തിന്റേതാണ്, വ്യക്തികൾക്കല്ല പ്രസ്ഥാനത്തിനാണ് പ്രാധാന്യം എന്നും ചിലർ കുറിക്കുമ്പോൾ ആരെ ഉദ്യേശിച്ചാണെന്ന് തുറന്നു പറയാൻ ധൈര്യമുണ്ടോയെന്ന് ചോദിക്കുന്നവരും ഉണ്ട്. പിന്തുണ അറിയിച്ച് നിരവധി പേർ രംഗത്തുണ്ട്.

anthoor vice chairman facebook post

വിഷയത്തിൽ ഇടപെട്ട് പാർട്ടി സംസ്ഥാന കമ്മറ്റി അംഗവും പി കെ ശ്യാമളയുടെ ഭർത്താവുമായ എം.വി ഗോവിന്ദൻ മന്ത്രിയെ വിളിച്ചത് എന്തിനാണെന്ന് വെളിപ്പെടുത്തണമെന്ന് ജയിംസ് മാത്യു എം.എൽ.എ ആവശ്യപ്പെട്ടതായുള്ള വാർത്തകൾ പുറത്തു വന്നതിനു പിന്നാലെ വന്ന ഷാജുവിന്റെ പോസ്റ്റ് ഏറെ പ്രാധാന്യമേറിയതാണ്. വിഷയത്തിൽ പി കെ ശ്യാമളക്കെതിരെ ആരെന്നതിന്റെ ഉത്തരവും ഇതാണെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.

shaju_anthoor_municipality

ഏതായാലും ഏരിയാ കമ്മറ്റി അംഗം ഉൾപ്പെടെ നിരവധിയാളുകൾ അഭിപ്രായം രേഖപ്പെടുത്തുകയും ഷെയർ ചെയ്യുകയും ചെയ്ത പോസ്റ്റ് ഒരു മണിക്കൂറിനുള്ളിൽ തന്നെ ഷാജു പിൻവലിച്ചിട്ടുണ്ട്. അത് സാജന്റെ മരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ ചെയർപേഴ്സൺ പി.കെ ശ്യാമളയുടെ രാജിയെന്നതിൽ കവിഞ്ഞ് ഒരു ഒത്തുതീർപ്പില്ല എന്ന സൂചന നൽകി കൊണ്ടാണെന്ന് ഉറപ്പാണ്.

anthoor vice chairman facebook post

English summary
kannur anthoor sajan parayil suicide anthoor vice chairman facebook post
topbanner

More News from this section

Subscribe by Email