Friday December 6th, 2019 - 11:40:pm
topbanner

ഉസൈൻ ബോ​ൾട്ടാവാൻ ഞങ്ങൾ സഹായിക്കാം: വിഷ്ണുവിന് സഹായ ഹസ്തവുമായി അന്നപൂർണ്ണ ചാരിറ്റബിൾ ഫൗണ്ടേഷൻ

NewsDesk
ഉസൈൻ ബോ​ൾട്ടാവാൻ ഞങ്ങൾ സഹായിക്കാം: വിഷ്ണുവിന് സഹായ ഹസ്തവുമായി അന്നപൂർണ്ണ ചാരിറ്റബിൾ ഫൗണ്ടേഷൻ

പ്രിൻസി. പി

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കണ്ണൂർ: കണ്ണൂരിൽ വച്ച് നടന്ന അറുപത്തിമൂന്നാമത് കായികമേളയിൽ മികച്ച പ്രകടനം കാഴ്ച വച്ച വയനാട് സ്വദേശി എം.കെ വിഷ്ണുവിന് സഹായഹസ്തവുമായി അന്നപൂർണ്ണ ചാരിറ്റബിൾ ഫൗണ്ടേഷൻ മാങ്ങാട്ട്പ്പറമ്പിലെ യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിലെത്തി.

annapoorna charitable foundation kannur MK Vishnu sports athletic

മേളയിൽ 400, 200 മീറ്റർ വിഭാഗത്തിൽ സ്വർണവും, 100 മീറ്ററിൽ വെളളിയും നേടിയ വിഷ്ണുവിൻെറ കരളലിയിക്കുന്ന ജീവിതകഥ കേരളാഓൺലൈൻ ന്യൂസിലൂടെ അറിഞ്ഞാണ് അന്നപൂർണ്ണ ചാരിറ്റി വിഷ്ണുവിന് മാസം 1000 രൂപ നൽകുവാൻ തയ്യാറായി മുന്നോട്ട് വന്നതെന്ന് അന്നപൂർണ്ണയുടെ ചാരിറ്റബിൾ ഫൗണ്ടേഷൻ ചെയർമാൻ ജോഫിൻ ജെയിംസ് അറിയിച്ചു.

Vishnu sports athletic wayanad with gs nair

വിഷ്ണുവിന് കായിക പരിശീലനത്തിനാവശ്യമായ എല്ലാവിധ സഹായങ്ങൾ നൽകാനും ചാരിറ്റി പ്രവർത്തകർ തയ്യാറാണ്. ആദ്യപടിയായി 1000 രൂപ അന്നപൂർണ്ണയുടെ ചെയർമാൻ ജോഫിൻ ജെയിംസ്‌ മാങ്ങാട്ട്പറമ്പിലെത്തി വിഷ്ണുവിന് കൈമാറി.

Vishnu sports athletic wayanad with gs nair

വൈസ്ചെയർമാൻ തോമസ് ആലക്കാട്, ട്രഷറർ നവീൻ ആർ.ടി, കോർഡിനേറ്റർ ജിതിൻ ജെയിംസ്‌ എന്നിവർ പങ്കെടുത്തു. കമ്പ്യൂട്ടർ കെയർ, ഓട്ടോ ക്രോസ് ഡിസൂസോ, സ്റ്റാർ ലൈറ്റ്, ഇൻകോർഫർണിച്ചർ, ദി ബിസിനസ് ഗ്രൂപ്പ്, ആസ്റ്റെക് എന്നിവരുടെ സഹകരണത്തോടെയാണ് അന്നപൂർണ്ണ വിഷ്ണുവിന് സഹായം നൽകുന്നത്.

annapoorna charitable foundation kannur MK Vishnu sports athletic kannur

വയനാട്ടിലെ മുണ്ടൻകൊല്ലി ഊരിൽ നിന്നുമാണ് പാതിവഴിയിൽ പൊഴിയുമായിരുന്ന ട്രാക്കിലെ ഉസൈൻബോ​ൾട്ടാകണമെന്ന സ്വപ്നവൂം മുറകെ പിടിച്ച് പി.ആർ.എസ് നായർ എന്ന പരിശീലകനിലൂടെ തിരുവനന്തപുരം വെള്ളായണി അയ്യങ്കാളി സ്മാരക സ്കൂളിലെത്തുന്നത്.

annapoorna charitable foundation kannur MK Vishnu sports athletic kannur

ചെറുപ്പത്തിലെ അമ്മ ഉപേക്ഷിച്ച് പോയതിനാൽ അച്ഛൻെറയും സഹോദരന്മാരുടെയും തണലിലാണ് വിഷ്ണു വളർന്നത്. കായികതാരമായിരുന്ന ചേട്ടൻ എല്ലാം പകുതിയിൽ ഉപേക്ഷിച്ച് കൂലിപണിക്ക് പോവാൻ തുടങ്ങിയതുമുതൽ തൻെറ സ്വപ്നങ്ങളും അതുപോലെ നിറംമങ്ങുമോയെന്ന് വിഷ്ണു ഭയന്നിരുന്നു. എന്നാൽ ഇന്ന് വിഷ്ണു തൻെറ സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കാനുളള പരിശ്രമത്തിലാണ്. അതിനൊരു കൈതാങ്ങാവുകയാണ് അന്നപൂർണ ചാരിറ്റബിൾ ട്രസ്റ്റ്.

annapoorna charitable foundation kannur MK Vishnu sports athletic kannur

 MK Vishnu  school sports athletic kannur

English summary
annapoorna charitable foundation kannur MK Vishnu sports athletic
topbanner

More News from this section

Subscribe by Email