Saturday April 4th, 2020 - 9:11:pm
topbanner

കെ സുരേന്ദ്രന് കീഴില്‍ പദവികള്‍ ഏറ്റെടുക്കില്ലെന്ന് ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്‍

JB
കെ സുരേന്ദ്രന് കീഴില്‍ പദവികള്‍ ഏറ്റെടുക്കില്ലെന്ന് ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്‍

തിരുവനന്തപുരം: കെ സുരേന്ദ്രന് കീഴില്‍ പദവികള്‍ ഏറ്റെടുക്കില്ലെന്ന് ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്‍. ബിജെപി സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രനെ തെരഞ്ഞെടുത്തതിന് പിന്നാലെ ബിജെപിയില്‍ ഭിന്നത ഉടലെടുത്തത്. ദേശീയ സംഘടന സെക്രട്ടറി ബിഎല്‍ സന്തോഷുമായുള്ള ചര്‍ച്ചയിലും രാധാകൃഷ്ണന്‍ നിലപാട് ആവര്‍ത്തിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇതിനിടെ, ഗ്രൂപ്പ് നോക്കി മണ്ഡലം, ജില്ലാ പ്രസിഡന്റുമാരെ തീരുമാനിക്കുന്നുവെന്ന പരാതി ദേശീയ നേതൃത്വത്തിന് മുന്നില്‍ ഉന്നയിക്കാനൊരുങ്ങുകയാണ് കൃഷ്ണദാസ് പക്ഷം. കാസര്‍കോട് രവീശ തന്ത്രി കുണ്ടാര്‍ ഉയര്‍ത്തിയ പരസ്യ വിമര്‍ശനവും സുരേന്ദ്രനെതിരെ ആയുധമാക്കാനാണ് ഈ പക്ഷത്തിന്റെ നീക്കം. കെ സുരേന്ദ്രന്റെ സ്ഥാനം ഏറ്റെടുക്കല്‍ ചടങ്ങ് കുമ്മനം രാജശേഖരന്‍, ശോഭ സുരേന്ദ്രന്‍ എന്നിവരടക്കമുള്ളവര്‍ ബഹിഷ്‌കരിച്ചിരുന്നു. തലസ്ഥാനത്ത് ഉണ്ടായിരുന്നിട്ടും ചടങ്ങില്‍നിന്ന് വിട്ടുനിന്ന ജനറല്‍ സെക്രട്ടറിമാരായ എം ടി രമേശ്, എ എന്‍ രാധാകൃഷ്ണന്‍ എന്നിവരെ ഭീഷണിപ്പെടുത്തി വിളിച്ചുവരുത്തി. കുമ്മനം രാജശേഖരന്‍ അടക്കമുള്ള നേതാക്കളുടെ അസാന്നിധ്യം ചര്‍ച്ചയായതിനെത്തുടര്‍ന്നായിരുന്നു ഇത്.

കെ സുരേന്ദ്രനൊപ്പം സംസ്ഥാന അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിച്ചിരുന്നവരാണ് വിട്ടുനിന്ന ശോഭ സുരേന്ദ്രനും എ എന്‍ രാധാകൃഷ്ണനും എം ടി രമേശും. മൂന്നുപേരും കൃഷ്ണദാസ് പക്ഷത്തുള്ളവരാണ്. കെ സുരേന്ദ്രനെ അംഗീകരിക്കില്ലെന്നാണ് കൃഷ്ണദാസ് പക്ഷ നേതാക്കള്‍ നല്‍കുന്ന സൂചന.

 കെ സുരേന്ദ്രനെ തെരഞ്ഞെടുത്തതില്‍ പ്രതിഷേധിച്ച്‌ കാസര്‍കോട്ടെയും തിരുവനന്തപുരത്തെയും ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഭാരവാഹികള്‍ രാജി വെച്ചിരുന്നു. ഭാരവാഹി നിര്‍ണയത്തില്‍ പ്രതിഷേധിച്ച്‌ യുവമോര്‍ച്ച സംസ്ഥാന സമിതി അംഗം എസ് മഹേഷ് കുമാര്‍ രാജി വെച്ചിരുന്നു. തിരുവനന്തപുരം മണ്ഡലത്തില്‍ കൂടുതല്‍ വോട്ടുകള്‍ നേടിയ നേതാവിനെ ഭാരവാഹി നിര്‍ണയത്തില്‍നിന്നും ഒഴിവാക്കിയതില്‍ പ്രതിഷേധിച്ചാണ് രാജിയുണ്ടായത്. സംസ്ഥാന അധ്യക്ഷന്‍ ഗ്രൂപ്പ് അടിസ്ഥാനത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതെന്നും അദ്ദേഹം ഗ്രൂപ്പ് കളിക്ക് കൂട്ടുനില്‍ക്കുകയാണെന്നുമാണ് രാജിവെച്ച മഹേഷ് കുമാര്‍ ആരോപിച്ചത്. തിരുവനന്തപുരത്ത് പാര്‍ട്ടിയില്‍നിന്നും 200 ഓളം പേര്‍ രാജിക്കൊരുങ്ങുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read more topics: an radhakrishnan, k surendran,
English summary
an radhakrishnan against k surendran
topbanner

More News from this section

Subscribe by Email