Friday August 7th, 2020 - 1:33:am

എല്ലാ മന്ത്രിസഭാ തീരുമാനങ്ങളും പുറത്തുവിടാനാകില്ലെന്ന് മുഖ്യമന്ത്രി

NewsDesk
എല്ലാ മന്ത്രിസഭാ തീരുമാനങ്ങളും പുറത്തുവിടാനാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വിവരാവകാശ നിയമപ്രകാരം എല്ലാ മന്ത്രിസഭാ തീരുമാനങ്ങളും പുറത്ത് വിടാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിസഭയുടെ ചില തീരുമാനങ്ങള്‍ നടപ്പാക്കിയതിന് ശേഷമെ പുറത്ത് വിടാനാവൂ എന്നും അദ്ദേഹം വ്യകതമാക്കി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

വിവരാവകാശ നിയമം 2005 എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. മന്ത്രിസഭ കൈക്കൊള്ളുന്ന തീരുമാനങ്ങളില്‍ ചിലത് പുറത്ത് വിട്ടാല്‍ അത് നടപ്പാക്കാനാവാത്ത സാഹചര്യം വരും. അതിനാല്‍ അവ നടപ്പാക്കിയ ശേഷമെ പുറത്ത് വിടാന്‍ കഴിയുകയുള്ളൂ. വിവരാവകാശ നിയമത്തെ കുറച്ചാളുകള്‍ ദുരുപയോഗം ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ ചോദിക്കുമ്പോള്‍ അത് നല്‍കാതിരിക്കേണ്ട കാര്യമില്ല. രേഖകള്‍ ഇരുമ്പുമറയ്കപ്പുറത്ത് വയ്‌ക്കേണ്ട കാര്യമില്ല. അതേസമയം വ്യക്തിപരമായ ദുരുപയോഗത്തിന് ഈ നിയമത്തെ കുട്ടുപിടിക്കുന്നവരും ഉണ്ട്. അത്തരക്കാരെ മനസിലാകാന്‍ സാധിക്കണം. എന്നാല്‍ കുറച്ചുപേര്‍ ഇത്തരത്തില്‍ ദുരുപയോഗിക്കുന്നുവെന്നതിനാല്‍ മറ്റുള്ളവര്‍ക്ക് നിയമത്തിന്റെ ആനുകൂല്യം കിട്ടാതിരിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read more topics: cabinet, RTI, pinarayi vijayan
English summary
All state cabinet decisions not come under RTI says pinarayi vijayan
topbanner

More News from this section

Subscribe by Email