Sunday January 26th, 2020 - 7:25:pm
topbanner

ന്യൂനമർദ്ദം : കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യത : മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്

Anusha Aroli
ന്യൂനമർദ്ദം : കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യത : മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്

ദക്ഷിണ ശ്രീലങ്ക തീരത്തിനടുത്തായി തെക്ക് പടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദ മേഖല കന്യാകുമാരി മേഖലയ്ക്കും ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തിനും മുകളിലായി കൂടുതല്‍ ശക്തി പ്രാപിച്ചു. വ്യാഴാഴ്ച ലക്ഷദ്വീപ്- മാലദ്വീപ് മേഖലക്ക് മുകളിലായി അതിതീവ്ര ന്യൂനമര്‍ദ്ദമാകാനും സാധ്യതയുണ്ട്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഈ ന്യൂനമര്‍ദ്ദത്തിന്റെ പ്രഭാവത്തില്‍ കേരള ലക്ഷദ്വീപ് തീരത്തിനിടയില്‍ വരും മണിക്കൂറുകളില്‍ കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ഒരു കാരണവശാലും കേരള തീരത്തും കന്യാകുമാരി- മാലദ്വീപ് ലക്ഷദ്വീപ് തീരത്തും, അറബിക്കടലിന്റെ ഒരു പ്രദേശത്തും മത്സ്യബന്ധനത്തിന് പോകരുതെന്നും പോയവര്‍ ഏറ്റവും അടുത്തുള്ള തീരത്ത് എത്രയും വേഗം എത്തിച്ചേരേ ണ്ടതാണെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

English summary
alert for coastal workers fishermen
topbanner

More News from this section

Subscribe by Email