Thursday August 13th, 2020 - 10:44:pm

'പരീക്ഷയെഴുതാന്‍ അനുവദിക്കണം'; ഹൈക്കോടതിയില്‍ അനുമതി തേടി യു.എ.പി.എ കേസിലെ പ്രതി അലന്‍ ഷുഹൈബ്

JB
'പരീക്ഷയെഴുതാന്‍ അനുവദിക്കണം'; ഹൈക്കോടതിയില്‍ അനുമതി തേടി യു.എ.പി.എ കേസിലെ പ്രതി അലന്‍ ഷുഹൈബ്

കൊച്ചി: എല്‍.എല്‍.ബി പരീക്ഷയെഴുതാന്‍ അനുമതി തേടി പന്തീരാങ്കാവ് യു.എ.പി.എ കേസിലെ പ്രതി അലന്‍ ഷുഹൈബ് ഹൈക്കോടതിയില്‍.ഈ മാസം 18 ന് നടക്കുന്ന രണ്ടാം സെമസ്റ്റര്‍ എല്‍.എല്‍.ബി പരീക്ഷ എഴുതാന്‍ അനുമതി തേടിയാണ് അലന്‍ കോടതിയെ സമീപിച്ചത്. കണ്ണൂര്‍ യൂണിവേഴ്സിറ്റി പാലയാട് ക്യാമ്പസിലെ വിദ്യാര്‍ത്ഥിയാണ് അലന്‍.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

'തന്നെ മൂന്നാം സെമസ്റ്റര്‍ പരീക്ഷയെഴുതുന്നതില്‍ നിന്നും വിലക്കിയിട്ടുണ്ട്. എന്നാല്‍ രണ്ടാം സെമസ്റ്റര്‍ പരീക്ഷയെഴുതുവാന്‍ അവസരം വേണം. ഒരു വിദ്യാര്‍ത്ഥിയെന്നത് പരിഗണിച്ച് ഇതിന് അനുമതി നല്‍കണം' എന്നാണ് അലന്‍ ഹരജിയില്‍ വ്യക്തമാക്കുന്നത്.വിഷയത്തില്‍ കോടതി എന്‍.ഐ.എയില്‍ നിന്നും കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും വിശദീകരണം തേടിയിട്ടുണ്ട്. തിങ്കളാഴ്ച്ച വിശദമായ സത്യവാങ്മൂലം നല്‍കാനാണ് കോടതിയുടെ നിര്‍ദേശം

 

Read more topics: alen shuhibe, petition, high court,
English summary
alen shuhibe petition in high court
topbanner

More News from this section

Subscribe by Email