Friday July 10th, 2020 - 6:21:am

അനധികൃത ഹൗസ് ബോട്ടുകള്‍ക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങി സര്‍ക്കാര്‍

JB
അനധികൃത ഹൗസ് ബോട്ടുകള്‍ക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങി സര്‍ക്കാര്‍

തിരുവനന്തപുരം: രജിസ്‌ട്രേഷന്‍ ഇല്ലാത്ത ബോട്ടുകള്‍ പിടിച്ചെടുക്കാന്‍ സര്‍ക്കാര്‍ പിടിച്ചെടുക്കും. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. നിരവധി ഹൗസ് ബോട്ട് ഉടമകള്‍ ഗുരുതരമായ നിയമലംഘനം നടത്തുന്നതായി വിലയിരുത്തിയ പശ്ചാത്തലത്തിലാണ് നടപടി.ഒരേ രജിസ്‌ട്രേഷന്‍ നമ്പറില്‍ ഒന്നിലധികം ഹൗസ് ബോട്ടുകള്‍ പ്രവര്‍ത്തിക്കുന്ന സാഹചര്യവും രജിസ്ട്രേഷന്‍ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ബോട്ടുകളും ധാരാളമായുണ്ടെന്ന് തുറമുഖ വകുപ്പ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

രജിസ്ട്രേഷന്‍ ഇല്ലാത്ത ബോട്ടുകള്‍ തുറമുഖ വകുപ്പ് പിടിച്ചെടുക്കും. പിടിച്ചെടുക്കുന്ന ബോട്ടുകളുടെ സംരക്ഷണത്തിനായി CCTV ക്യാമറകള്‍ സ്ഥാപിക്കുകയും 15 വിമുക്ത ഭടന്മാരെ സുരക്ഷക്കായി നിയോഗിക്കാനുമാണ് തീരുമാനം.ബോട്ടുകളില്‍ നിന്നുള്ള മാലിന്യം കായലിലേക്ക് തള്ളുന്നത് ഒഴിവാക്കാന്‍ ബയോ ടോയ്ലറ്റ് നിര്‍ബന്ധമാക്കും. ശുചിമുറി മാലിന്യം സംസ്‌കരിക്കുന്നതിനായി ആലപ്പുഴയിലും കുമരകത്തുമുള്ള സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റുകള്‍ നവീകരിക്കും. രജിസ്‌ട്രേഷന്‍ ഇല്ലാത്ത ബോട്ടുകളെ ടൂറിസം വകുപ്പിന് കീഴിലുള്ള ബോട്ട് ജെട്ടികളില്‍ പ്രവേശിപ്പിക്കില്ല. അഗ്‌നിബാധക്ക് ഏറ്റവും സാധ്യതയുള്ള ഹൗസ് ബോട്ടുകളിലെ കിച്ചന്‍ കാബിനില്‍ പെട്ടെന്ന് തീപിടിക്കുന്ന വസ്തുക്കള്‍ ഒഴിവാക്കണം.

അനുവദനീയമായതില്‍ കൂടുതല്‍ ഗ്യാസ് സിലിണ്ടറുകള്‍ സൂക്ഷിക്കുവാന്‍ പാടില്ല. സുരക്ഷാ ഉപകരണങ്ങളുടെയും സുരക്ഷാ സംവിധാനങ്ങളുടെയും നിലവാരം ഫയര്‍ ഫോഴ്സ് വിഭാഗം കൃത്യമായ ഇടവേളകളില്‍ പരിശോധിക്കും. ജീവനക്കാര്‍ക്ക് ലൈസന്‍സ് ഉറപ്പ് വരുത്തുകയും യൂണിഫോം നിര്‍ബന്ധമാക്കുകയും ചെയ്യും.

കിറ്റ്‌സിന്റെ ആഭിമുഖ്യത്തില്‍ ഫയര്‍ഫോഴ്സ്, തുറമുഖവകുപ്പ്, ഭക്ഷ്യസുരക്ഷാ വകുപ്പ് തുടങ്ങിയ വകുപ്പുകളെ പങ്കെടുപ്പിച്ച് ജീവനക്കാര്‍ക്ക് നിര്‍ബന്ധിത ട്രെയിനിംഗ് നടത്താനും തീരുമാനമായി.അഗ്‌നിബാധയുണ്ടായാല്‍ അത് നിയന്ത്രിക്കുന്നതിനായി ഫയര്‍ ബോട്ടുകള്‍ വാങ്ങുന്നതിനുള്ള നടപടികള്‍ ത്വരിത ഗതിയിലാക്കും. രജിസ്‌ട്രേഷന്‍ ഉള്ള നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന ബോട്ടുകളുടെ കൂടി സഹായത്തോടെ സുരക്ഷാ പരിശോധന കര്‍ശനമാക്കും. മിന്നല്‍ പരിശോധനകള്‍ കൂടുതലായി നടത്തുവാനും മന്ത്രി നിര്‍ദ്ദേശിച്ചു.

GPS സിസ്റ്റം എല്ലാ ഹൗസ് ബോട്ടുകളിലും ഉറപ്പ് വരുത്തും. ടൂറിസം വകുപ്പ് നടപ്പിലാക്കുന്ന ബോട്ടുകളുടെ ക്ലാസിഫിക്കേഷന്‍ സിസ്റ്റം നിര്‍ബന്ധിതമാക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന് അറിയിച്ച മന്ത്രി, പരിശോധനകള്‍ ടൂറിസ്റ്റുകളെ ബുദ്ധിമുട്ടിക്കാതെ വേണമെന്നും നിര്‍ദ്ദേശം നല്‍കി. തുറമുഖം, ടൂറിസം, ഫയര്‍ഫോഴ്സ്, പോലീസ് എന്നീ വകുപ്പ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ജില്ലാ അടിസ്ഥാനത്തില്‍ സമിതികള്‍ രൂപീകരിക്കും.

 

English summary
alappuzha unauthorized houseboats will be seized by government
topbanner

More News from this section

Subscribe by Email