Friday September 20th, 2019 - 3:46:pm
topbanner
Breaking News
jeevanam

കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തിലെ ചാവേറായി ഷാനിമോള്‍ ഉസ്മാന്‍; കെ സി വേണുഗോപാലുമായുള്ള ശത്രുത ചെന്നിത്തലയുടെ മണ്ഡലത്തില്‍ പ്രതിഫലിച്ചു; ആലപ്പുഴയില്‍ കോണ്‍ഗ്രസ് വോട്ടുകള്‍ ബി.ജെ.പിക്ക് ചോര്‍ന്നു  

JB
കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തിലെ ചാവേറായി ഷാനിമോള്‍ ഉസ്മാന്‍; കെ സി വേണുഗോപാലുമായുള്ള ശത്രുത ചെന്നിത്തലയുടെ മണ്ഡലത്തില്‍ പ്രതിഫലിച്ചു; ആലപ്പുഴയില്‍ കോണ്‍ഗ്രസ് വോട്ടുകള്‍ ബി.ജെ.പിക്ക് ചോര്‍ന്നു   

ആലപ്പുഴ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളമൊട്ടാകെ യു.ഡി.എഫ് തരംഗം അലയടിച്ചപ്പോള്‍ ആലപ്പുഴയില്‍ മാത്രം യു.ഡി.എഫിന് അടിതെറ്റി. കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്‍ മത്സരിച്ച ആലപ്പുഴയില്‍ വെറും 10474 വോട്ടിനാണ് പരാജയത്തിന്റെ കയ്പ്നീരറിഞ്ഞത്.വോട്ടെണ്ണലിന്റെ തുടക്കത്തില്‍ ആരിഫാണെങ്കില്‍ പിന്നാലെ ഷാനിമോള്‍ മുന്നില്‍. മാറിയും മറിഞ്ഞും ലീഡുകള്‍. എന്നാല്‍ ഈ മണ്ഡലത്തില്‍ യു.ഡി.എഫിന് അടിപതറാന്‍ കാരണം കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ മണ്ഡലത്തില്‍ കോണ്‍ഗ്രസ് വോട്ടുകള്‍ ബി.ജെ.പിക്ക് ചോര്‍ന്നതാണെന്ന് ശക്തമായ ആരോപണം ഉയരുന്നുണ്ട്.

2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ രമേശ് ചെന്നിത്തല മത്സരിച്ച ഹരിപ്പാട് ഒഴികെയുള്ള ആലപ്പുഴയിലെ എല്ലാ മണ്ഡലങ്ങളും എല്‍.ഡി.എഫിനൊപ്പമായിരുന്നു. 18621 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹരിപ്പാട് രമേശ് ചെന്നിത്തല ജയിച്ചത്. ഇവിടെ 2016ല്‍ 75980 വോട്ടുകള്‍ നേടിയ യു.ഡി.എഫിന് ഇത്തവണ വോട്ട് 61445 ആയി കുറയുകയാണുണ്ടായത്. വോട്ടിലുണ്ടായ കുറവാകട്ടെ, ചെറുതെന്ന് പറഞ്ഞ് തള്ളിക്കളയാന്‍ കഴിയുന്ന ഒന്നല്ല. കൃത്യം 14535 വോട്ടുകളാണ് കുറഞ്ഞത്. അതായത് ആലപ്പുഴയില്‍ ആരിഫ് നേടിയ ഭൂരിപക്ഷത്തേക്കാള്‍ കൂടുതല്‍.

അതേസമയം ഹരിപ്പാട് ബി.ജെ.പിക്ക് 14000ത്തോളം വോട്ടുകള്‍ കൂടുകയും ചെയ്തു. 2016ല്‍ ബി.ജെ.പിക്ക് 12985 വോട്ടുകളാണ് ഹരിപ്പാടുണ്ടായിരുന്നത്. 2019ലെത്തുമ്പോള്‍ അത് 13253 കൂടുകയും ചെയ്തു. 31032 വോട്ടുകള്‍ക്ക് ധനമന്ത്രി തോമസ് ഐസക് ജയിച്ച ആലപ്പുഴയിലും 22621 വോട്ടുകള്‍ക്ക് ജി. സുധാകരന്‍ ജയിച്ച അമ്പലപ്പുഴയിലും ഭൂരിപക്ഷം നേടിയപ്പോഴാണ് ചെന്നിത്തലയുടെ ഹരിപ്പാട് ഷാനിമോള്‍ ഉസ്മാന്‍ ഇത്രയും വലിയ തകര്‍ച്ച നേരിടുന്നത്. ജി.സുധാകരന്റെ മണ്ഡലത്തില്‍ 638ഉം തോമസ് ഐസക്കിന്റെ മണ്ഡലത്തില്‍ 69 വോട്ടുകളുടെ മേല്‍ക്കൈ ഷാനിമോള്‍ ഉസ്മാന്‍ നേടിയിട്ടുണ്ട്.

എന്നാല്‍ സിപിഐ മണ്ഡലമായ ചേര്‍ത്തലയാണ് ആരിഫിന്റെ വിജയത്തിന് ചുക്കാന്‍ പിടിച്ചത് എന്ന് വേണം കരുതാന്‍. ആകെയുള്ള ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ രണ്ട് മന്ത്രിമാരുടേതിലടക്കം അഞ്ചു മണ്ഡലങ്ങളിലും യുഡിഎഫ് മുന്നിലെത്തിയിട്ടും ചേര്‍ത്തലയും കായംകുളവും ആരിഫിനൊപ്പം നിന്നു. സംസ്ഥാന മന്ത്രിസഭയിലെ കരുത്തരായ ടി.എം തോമസ് ഐസക്, ജി സുധാകരന്‍, തിലോത്തമന്‍ എന്നിവര്‍ പ്രതിനിധാനം ചെയ്യുന്ന ലോക്‌സഭാ മണ്ഡലമെന്ന നിലയില്‍ ഇടതുമുന്നണി വിജയത്തില്‍ കുറഞ്ഞ് മറ്റൊന്നും പ്രതീക്ഷിക്കുന്നില്ല ആലപ്പുഴയില്‍നിന്ന്.എന്നാല്‍ അവിടെയും വിള്ളലുകള്‍ ശ്രഷ്ടിച്ചു.

സംസ്ഥാനത്തെ മറ്റെല്ലാ മണ്ഡലങ്ങളിലും ന്യൂനപക്ഷ ഏകീകരണം യുഡിഎഫിന് കരുത്തായപ്പോള്‍ ആരിഫിനെ അത് ബാധിച്ചില്ല. ബിജെപി സ്ഥാനാര്‍ത്ഥി കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേടിയതിന്റെ നാലുമടങ്ങ് വോട്ടുകള്‍ നേടിയപ്പോള്‍ ആരിഫിനും ഒപ്പം ഇടതുമുന്നണിക്കും അത് വലിയ ആശ്വാസമായി. സംസ്ഥാനമാകെ ഇടതുവിരുദ്ധ തരംഗം ആഞ്ഞടിച്ചപ്പോഴും ശക്തമായി പിടിച്ചുനിന്ന സിപിഎമ്മിന്റെ ഉശിരനായ നേതാവായി എഎം ആരിഫ്. ഏറ്റവും അനുകൂലമായ രാഷ്ട്രീയ കാലാവസ്ഥയിലും പിടിച്ചു നില്‍ക്കാന്‍ കഴിയാതെ കയ്യിലുള്ള മണ്ഡലം കൈവിട്ട ഷാനിമോള്‍ ഉസ്മാന് വലിയ തിരിച്ചടി തന്നെയാണ് ഈ പരാജയം.

Viral News

English summary
alappuzha loksabah election evaluations
topbanner

More News from this section

Subscribe by Email