Monday January 27th, 2020 - 2:19:am
topbanner

16-കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ വ്യാജ സിദ്ധനെ പോലീസ് അറസ്റ്റു ചെയ്തു

RA
16-കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ വ്യാജ സിദ്ധനെ പോലീസ് അറസ്റ്റു ചെയ്തു

ആലപ്പുഴ: തൃക്കുന്നപ്പുഴയിൽ പതിനാറുകാരനെകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ വ്യാജ സിദ്ധനെ പൊലീസ് അറസ്റ്റു ചെയ്തു. കൊല്ലം പത്തനാപുരം സ്വദേശി അബ്ദുൾ കരീം ആണ് പിടിയിലായത്.പോക്സോ നിയമപ്രകാരം അബ്ദുൾ കരീമിനെതിരെ തൃക്കുന്നപ്പുഴ പൊലീസ് കേസെടുത്തു.

കഴിഞ്ഞ ദിവസം രാവിലെ പള്ളിമുക്കിലുള്ള ഒരു വീട്ടിലെത്തിയ കരീം വീട്ടുകാരോട് കുടുംബ സാഹചര്യങ്ങൾ ചോദിച്ച് മനസിലാക്കിയിരന്നു. പ്ലസ് വൺ വിദ്യാർത്ഥിയായ മകന് പനി ഉണ്ടെന്ന് അമ്മ ഇയാളോട് പറഞ്ഞു.  പ്രാർത്ഥിച്ച് രോഗം ഭേദമാക്കാമെന്ന് വിശ്വസിപ്പിച്ച് കുട്ടിയെ മുറിക്കുള്ളിലേക്ക് കൂട്ടികൊണ്ടുപോയി ഉപദ്രവിച്ചു.

കുട്ടിയുടെ അമ്മയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും അബ്ദുൾ കരീം രക്ഷപ്പെട്ടു. പോലീസ് നടത്തിയ അന്വേഷണത്തിൽ ഹരിപ്പാട് വച്ച് പ്രതി പിടിയിലായി. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Read more topics: alappuzha, fake, doctor arrest
English summary
alappuzha fake doctor arrest
topbanner

More News from this section

Subscribe by Email