Friday July 10th, 2020 - 5:06:am

അലന് എല്‍. എല്‍. ബി പരീക്ഷയെഴുതാം: ഇളവുമായി കണ്ണൂര്‍ സര്‍വകലാശാല

NewsDesk
അലന് എല്‍. എല്‍. ബി പരീക്ഷയെഴുതാം: ഇളവുമായി കണ്ണൂര്‍ സര്‍വകലാശാല

കണ്ണൂര്‍: ഹൈക്കോടതി 45മണിക്കൂറുകള്‍ക്കുള്ളില്‍ മറുപടി നല്‍കണമെന്നാവശ്യപ്പെട്ടതിനെ തുടര്‍ന്ന് പന്തീരാങ്കാവ് യുഎപിഎ കേസ് പ്രതി അലന്‍ ഷുഹൈബിന് പരിക്ഷ എഴുതാന്‍ കണ്ണൂര്‍ സര്‍വകലാശാല അധികൃതരുടെ അനുമതി. രണ്ടാം സെമസ്റ്റര്‍ എല്‍എല്‍ബി പരീക്ഷ എഴുതാന്‍ കണ്ണൂര്‍ സര്‍വ്വകലാശാലയാണ് അലന് അനുമതി നല്‍കിയത്. സര്‍വ്വകലാശാല അനുവദിച്ചാല്‍ അലന് പരീക്ഷ എഴുതാമെന്ന് കഴിഞ്ഞ ദിവസം കോടതി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സര്‍വ്വകലാശാല അനുമതി നല്‍കിയത്. സര്‍വ്വകലാശാലയുടെ അനുമതി ലഭിച്ച സാഹചര്യത്തില്‍ അലന് ചൊവ്വാഴ്ച നടക്കുന്ന രണ്ടാം സെമസ്റ്റര്‍ പരീക്ഷ എഴുതാം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കഴിഞ്ഞ വെള്ളിയാഴ്ചയാണ് പരീക്ഷ എഴുതാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് അലന്‍ ഹൈക്കോടതിയെ സമീപിച്ചത്. വിദ്യാര്‍ത്ഥി എന്ന പരിഗണന നല്‍കി അനുമതി നല്‍കണം എന്നായിരുന്നു ഹര്‍ജിയില്‍ അലന്‍ ആവശ്യപ്പെട്ടിരുന്നത്. ഈ ആവശ്യം പരിഗണിച്ച കോടതി സര്‍വ്വകലാശാല അനുമതി നല്‍കിയാന്‍ പരീക്ഷ എഴുതാം എന്ന് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സര്‍വ്വകലാശാല നടപടി.

നിലവില്‍ മൂന്നാം സെമസ്റ്റര്‍ പരീക്ഷ എഴുതാനും അലന് വിലക്കുണ്ട്. അതേസമയം മാര്‍ച്ച് 13 വരെയാണ് അറസ്റ്റിലായ അലന്റെയും താഹയുടേയും കസ്റ്റഡി കാലാവധി.കഴിഞ്ഞ ദിവസം യു. എ. പി. എ കേസില്‍ ഉള്‍പ്പെട്ട അലനെ സി. പി. എം പുറത്താക്കിയതായി പ്രഖ്യാപിച്ചിരുന്നു. ഇതു ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. സി.പി. എം സിന്‍ഡിക്കേറ്റംഗങ്ങള്‍ക്കു ഭൂരിപക്ഷമുള്ള കണ്ണൂര്‍ സര്‍വകലാശാല അലന് പരീക്ഷയെഴുതാന്‍ അനുമതി നല്‍കില്ലെന്നാണ് പ്രഖ്യാപിച്ചിരുന്നതെങ്കിലും നേരെ മറിച്ചാണ് സംഭവിച്ചത്.

Read more topics: alan, LLB exam, kannur university,
English summary
alan LLB exam kannur university
topbanner

More News from this section

Subscribe by Email