Tuesday October 27th, 2020 - 9:45:am

ക്വാറി സമരം ചെയ്ത് പൂട്ടിച്ചത് സിപിഎം; ക്വാറി ഉടമകള്‍ക്കുവേണ്ടി പിണറായിയുടെ നിയമോപദേശകന്‍

NewsDesk
ക്വാറി സമരം ചെയ്ത് പൂട്ടിച്ചത് സിപിഎം; ക്വാറി ഉടമകള്‍ക്കുവേണ്ടി പിണറായിയുടെ നിയമോപദേശകന്‍

കണ്ണൂര്‍: മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് ഹൈക്കോടതിയില്‍ ഹാജരായത് സിപിഎം പൂട്ടിച്ച ക്വാറിയുടെ ഉടമയ്ക്കുവേണ്ടി. ആലക്കോട് പരപ്പയിലെ കരിങ്കല്‍ ക്വാറി ഉടമയ്ക്കുവേണ്ടിയാണ് ദാമോദരന്‍ കഴിഞ്ഞദിവസം ഹാജരായത്. പരിസ്ഥിതി അനുമതിയില്ലാത്ത ക്വാറിക്കെതിരെ സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ജനകീയ സമിതി വലിയ സമരമാണ് നടത്തിയത്. ഇതേ തുടര്‍ന്നാണ് ക്വാറി അടച്ചുപൂട്ടിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സമരത്തിന്റെ പിന്തുണ ഒന്നുകൊണ്ടുമാത്രം മറ്റു രാഷ്ട്രീയ പാര്‍ട്ടികളിലെ പ്രവര്‍ത്തകരും സിപിഎമ്മില്‍ ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് അതേ ക്വാറി ഉടമയ്ക്കുവേണ്ടി പിണറായി വിജയന്റെ നിയമോപദേഷ്ടാവ് കോടതിയിലെത്തിയത്. ഇത് സ്ഥലത്തെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ കടുത്ത അതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ട്.alakode parapa kwari strike case

മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവായി നിയമിക്കപ്പെട്ട എം.കെ. ദാമോദരനും മാദ്ധ്യമ ഉപദേഷ്ടാവായി നിയമിക്കപ്പെട്ട ജോണ്‍ ബ്രിട്ടാസിനും ലഭിച്ചത് പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയാണ് സര്‍ക്കാര്‍ നല്‍കിയത്.

600 കോടി രൂപയുടെ വെട്ടിപ്പ്, 3 ആശുപത്രികള്‍ വാങ്ങി? മുന്‍ മന്ത്രി ശിവകുമാറിനെതിരെ വിജിലന്‍സ്

 

English summary
alakode parapa kwari strike case kwari owner advocate MK Damodaran is legal adviser chief minister pinarayi vijayan
topbanner

More News from this section

Subscribe by Email