Wednesday November 20th, 2019 - 7:25:pm
topbanner

ഫിറോസ് എന്ത് ചാരിറ്റിയാണ് ചെയ്യുന്നത് ; ഗുണ്ടായിസവും സൈബര്‍ ലിഞ്ചിങ്ങും കയ്യില്‍ വെച്ചാല്‍ മതി, ഇവിടെ ചെലവാകില്ല ; വിമര്‍ശനവുമായി അഡ്വ ഹരീഷ് വാസുദേവന്‍

suji
ഫിറോസ് എന്ത് ചാരിറ്റിയാണ് ചെയ്യുന്നത് ; ഗുണ്ടായിസവും സൈബര്‍ ലിഞ്ചിങ്ങും കയ്യില്‍ വെച്ചാല്‍ മതി, ഇവിടെ ചെലവാകില്ല ; വിമര്‍ശനവുമായി അഡ്വ ഹരീഷ് വാസുദേവന്‍

സമൂഹമാദ്ധ്യമത്തിലൂടെ സ്ത്രീത്വത്തെ അധിക്ഷേപിച്ച് പരാമര്‍ശം നടത്തിയ ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പലിനെതിരെ വിമര്‍ശനവുമായി അഡ്വ.ഹരീഷ് വാസുദേവന്‍ രംഗത്തെത്തി. ഫിറോസ് കുന്നംപറമ്പില്‍ എന്ന ഫ്രോഡിനെതിരെ ക്രിമിനല്‍ കേസെടുത്ത് അകത്തിടാന്‍ എന്താണ് താമസമെന്ന് അദ്ദേഹം ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഹരീഷ് വാസുദേവന്‍ വിമര്‍ശനമുന്നയിച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ചികിത്സാ സഹായങ്ങളുടെ പേരില്‍ വിദേശത്ത് നിന്ന് അനധികൃതമായി കോടിക്കണക്കിനു രൂപ കൈപറ്റുകയും, അതെടുത്ത് വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ദുരൂപയോഗിക്കുകയും, അതിന് ഒരു അക്കൗണ്ടബിലിറ്റിയും ഇല്ലാതിരിക്കുകയും, മനുഷ്യരുടെ ഉള്ളിലെ നന്മ ചൂഷണം ചെയ്യുകയും ചെയ്യുന്ന ഫിറോസ് എന്ത് ചാരിറ്റി ചെയ്യുന്നുവെന്നാണ്'അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപംഫിറോസ് കുന്നുംപറമ്പില്‍ എന്ന ഫ്രോഡിനെതിരെ ക്രിമിനല്‍ കേസെടുത്ത് അകത്തിടാന്‍ എന്താണ് താമസം എന്നു മനസിലാകുന്നില്ല. ചികിത്സാ സഹായങ്ങളുടെ പേരില്‍ വിദേശത്ത് നിന്ന് അനധികൃതമായി കോടിക്കണക്കിനു രൂപ കൈപറ്റുകയും, അതെടുത്ത് വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ദുരൂപയോഗിക്കുകയും, അതിന് ഒരു അക്കൗണ്ടബിലിറ്റിയും ഇല്ലാതിരിക്കുകയും, മനുഷ്യരുടെ ഉള്ളിലെ നന്മ ചൂഷണം ചെയ്യുകയും ചെയ്യുന്ന ഫിറോസ് എന്ത് ചാരിറ്റി ചെയ്യുന്നുവെന്നാണ് !!ചാരിറ്റി ചെയ്യുന്നത് ഓരോ രോഗിയുടെയും വിഷമതകള്‍ കണ്ട് സഹായം ചെയ്യുന്ന നന്മയുള്ള കുറെ മനുഷ്യരാണ്. അതില്‍ നല്ലൊരു ശതമാനം സക്കാത്തില്‍ വിശ്വസിക്കുന്ന മുസ്ലിം സഹോദരന്മാരാണ്. അത് വാങ്ങിച്ചു കണക്ക് ബോധിപ്പിക്കാതെ ചെലവാക്കുന്ന നെന്മമരമല്ല. അയാളെ വിമര്‍ശിച്ച ഒരു സ്ത്രീയെ പരസ്യമായി verbal abuse ചെയ്യുന്ന ഒറ്റക്കാര്യം മതി ഫിറോസിന്റെ മാനസിക നിലവാരം മനസിലാക്കാന്‍.വനിതാ കമ്മീഷന്റെ 'കേസെടുപ്പ്' ഉടായിപ്പുകളല്ല, കേന്ദ്രആഭ്യന്തര മന്ത്രാലയത്തിന്റെ അന്വേഷണവും നടപടിയുമാണ് വേണ്ടത്. അതിനു താമസമെന്ത് എന്നു മനസിലാകുന്നില്ല. ഗുണ്ടായിസവും സൈബര്‍ ലിഞ്ചിങ്ങും കയ്യില്‍ വെച്ചാല്‍ മതി. ഇവിടെ ചെലവാകില്ല.

 

Read more topics: adv hareesh vasudevan , firoz
English summary
adv hareesh vasudevan criticize firoz
topbanner

More News from this section

Subscribe by Email