Saturday April 11th, 2020 - 1:09:am
topbanner

നടിയെ ആക്രമിച്ച കേസ്: നിര്‍ണായക സാക്ഷിയുടെ വിസ്താരം ഇന്ന്

JB
നടിയെ ആക്രമിച്ച കേസ്: നിര്‍ണായക സാക്ഷിയുടെ വിസ്താരം ഇന്ന്

 

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കൊച്ചി: യുവ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ പ്രധാന സാക്ഷികളിലൊരാളെ ഇന്ന് വിസ്തരിക്കും. കേസിലെ ഒന്നാം പ്രതി സുനില്‍കുമാര്‍(പള്‍സര്‍ സുനി) ദൃശ്യങ്ങള്‍ കാണിച്ച അമ്പലപ്പുഴ സ്വദേശി മനുവിനെയാണ് ഇന്ന് കൊച്ചിയിലെ പ്രത്യേക കോടതിയിലെ അടച്ചിട്ട മുറിയില്‍ വിസ്തരിക്കുക. കാറില്‍വച്ച് നടിയെ പീഡിപ്പിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ സുനില്‍കുമാര്‍ ആദ്യം കാണിച്ചത് സുഹൃത്തായ മനുവിനെയാണ്.

കേസില്‍ 104ാം സാക്ഷിയായ മനുവിനെ വ്യാഴാഴ്ചയാണ് വിസ്തരിക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ സമയം ലഭിക്കാത്തതിനാല്‍ ഇന്നത്തേയ്ക്ക് മാറ്റുകയായിരുന്നു. സംഭവത്തിന് ശേഷം സുനില്‍കുമാര്‍ അമ്പലപ്പുഴയിലേക്കാണ് പോയത്. മനുവിന്റെ വീട്ടില്‍വച്ച് ദൃശ്യങ്ങള്‍ കാണിച്ചു. മനുവിന്റെ ഭാര്യയെ വ്യാഴാഴ്ച വിസ്തരിച്ചു. തമ്മനത്ത് സുനില്‍കുമാറിന്റെ കൂടെ താമസിച്ചയാളെയും വിസ്തരിച്ചു. സുനില്‍കുമാറിന്റെ സുഹൃത്തുക്കളായ അഞ്ച്‌പേരെയും ഇന്ന് വിസ്തരിക്കും. പ്രോസിക്യൂഷന്‍ ഇതുവരെ അക്രമത്തിനിരയാക്കപ്പെ്ടനടിയെ അടക്കം 14 സാക്ഷികളെയാണ് വിസ്തരിച്ചത്.പ്രോസിക്യൂഷന്റെ വിസ്താരം പൂര്‍ത്തിയായതിനു ശേഷം പ്രതിഭാഗത്തിന്റെ ക്രോസ് വിസ്താരം ആരംഭിക്കും.

 

English summary
actress attacked case chief witness trial today
topbanner

More News from this section

Subscribe by Email