Sunday October 20th, 2019 - 5:01:pm
topbanner

മുഖ്യമന്ത്രി ഇടപെട്ടു; നടിയെ ആക്രമിച്ച കേസിലെ വാദം പോക്‌സോ കോടതി കേൾക്കണമെന്ന മന്ത്രിസഭാ തീരുമാനം മരവിപ്പിച്ചു

RA
 മുഖ്യമന്ത്രി ഇടപെട്ടു;  നടിയെ ആക്രമിച്ച കേസിലെ വാദം പോക്‌സോ കോടതി കേൾക്കണമെന്ന മന്ത്രിസഭാ തീരുമാനം മരവിപ്പിച്ചു

നടിയെ ആക്രമിച്ച കേസിലെ വാദം പുതിയ പോക്‌സോ കോടതിയിൽ കേൾക്കണമെന്ന മന്ത്രിസഭാ തീരുമാനം മരവിപ്പിച്ചു. മുഖ്യമന്ത്രി ഇടപെട്ടതിനെ തുടർന്ന് ഉത്തരവ് ഇറക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. എറണാകുളത്ത് പുതിയ പോക്‌സോ കോടതി രൂപീകരിക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസം വന്ന മന്ത്രിസഭാ തീരുമാനം.

 ഈ കുറിപ്പിലാണ് നടിയെ ആക്രമിച്ച കേസും ഇവിടെ വിചാരണ ചെയ്യാമെന്ന് ചേർത്തിരുന്നത്. വനിതാ ജഡ്ജിയുള്ള ഈ കോടതിയില്‍ നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നടത്താന്‍ മന്ത്രിസഭാ യോഗം അനുമതിയും നല്‍കിയിരുന്നു.

കേസിന്റെ വിചാരണക്ക് വനിതാ ജഡ്ജി വേണമെന്നുള്ള ആവശ്യവുമായി ആക്രമണത്തിന് ഇരയായ നടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതിയുടെ അനുമതിയോടെയാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് ആഭ്യന്തരവകുപ്പ് അറിയിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

English summary
actress attack case seperate court decession freez
topbanner

More News from this section

Subscribe by Email