Sunday April 5th, 2020 - 10:12:am
topbanner

നടി ആക്രമിക്കപ്പെട്ട കേസ് ; മഞ്ജു വാര്യരെ ഇന്ന് വിസ്തരിക്കും

suji
നടി ആക്രമിക്കപ്പെട്ട കേസ് ; മഞ്ജു വാര്യരെ ഇന്ന് വിസ്തരിക്കും

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ മഞ്ജു വാര്യരുടെ സാക്ഷി വിസ്താരം ഇന്ന്. കേസില്‍ ക്രിമിനല്‍ ഗൂഡാലോചനയുണ്ടെന്ന് ആദ്യം വാദം ഉയര്‍ത്തിയ വ്യക്തികളില്‍ ഒരാളെന്ന നിലയില്‍ നടി മഞ്ജുവാര്യരുടെ മൊഴി നിര്‍ണായകമാണെന്നാണ് വിലയിരുത്തല്‍. മുന്‍ ഭര്‍ത്താവും നടനുമായ ദിലീപ് പ്രതിയായ കേസില്‍ മഞ്ജു വാര്യര്‍ പഴയ നിലപാട് കോടതിയില്‍ ആവര്‍ത്തിക്കുമോ എന്നാതാണ് പ്രധാനം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

നടിക്ക് ആക്രമിക്കപ്പെട്ടതിന് തൊട്ടടുത്ത ദിവസം അവര്‍ക്ക് പിന്തുണ അര്‍പ്പിച്ച് കൊച്ചിയില്‍ താരസംഘടന സംഘടിപ്പിച്ച ചടങ്ങിലായിരുന്നു മഞ്ജുവാര്യര്‍ ഗൂഡാലോചന എന്ന വാദം ഉയര്‍ത്തുന്നത്. പിന്നാലെ ദിലീപ് അറസ്റ്റിലാവുകയും കേസ് മറ്റൊരു തലത്തിലേക്ക് നീങ്ങുകയും ചെയ്തു. ഇതോടെ മഞ്ജുവിന്റെ വാക്കുകള്‍ കേരളം ഏറെ ചര്‍ച്ചചെയ്തു. സംഭവം നടന്ന് രണ്ട് വര്‍ഷം പിന്നിടുന്ന സാഹര്യത്തില്‍ അന്നത്തെ നിലപാടില്‍ നിന്നും മഞ്ജുവാര്യല്‍ പിന്നോട്ട് പോവുമോ എന്നുള്ളതും ശ്രദ്ധേയമാണ്. ദിലിപീനെതിരെയുള്ള ഗൂഢാലോചനക്കുറ്റം തെളിയിക്കുന്നതില്‍ താരത്തിന്റെ മൊഴി നിര്‍ണ്ണായകമാകും.

സിദ്ദീഖ്, ബിന്ദു പണിക്കര്‍ എന്നിവരാണ് ഇന്ന് വിസ്തരിക്കപ്പെടുന്ന മറ്റുള്ളവര്‍. കൊച്ചിയില്‍ താര സംഘടന സംഘടിപ്പിച്ച ഷോയുടെ റിഹേഴ്‌സലിനിടെ ദിലീപും ആക്രമത്തിനിരയായ നടിയും പരസ്യമായി വഴക്കിട്ടിരുന്നു. അന്ന് തര്‍ക്കം തീര്‍ക്കാന്‍ ഇടപെട്ടത് സിദ്ദീഖും ബിന്ദുപണിക്കരുമായിരുന്നു. ഇതാണ് ഇവര്‍ക്ക് കേസില്‍ വരുന്ന പ്രാധാന്യം. വരും ദിവസങ്ങളില്‍ സംയുക്താ വര്‍മ്മ, ഗീതു മോഹന്‍ദാസ്, ശ്രീകുമാര്‍ മേനോന്‍ എന്നിവരും കോടതിയിലെത്തും.

 

English summary
actress attack case manju warrier in court today
topbanner

More News from this section

Subscribe by Email