Friday August 7th, 2020 - 12:45:am

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിന്റെ സഹോദരന്‍ അനൂപിനെ ചോദ്യം ചെയ്ത് വിട്ടയച്ചു

rajani v
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍  ദിലീപിന്റെ സഹോദരന്‍ അനൂപിനെ ചോദ്യം ചെയ്ത് വിട്ടയച്ചു

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപിന്റെ സഹോദരന്‍ അനൂപിനെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു.ആലുവ പൊലീസ് ക്ലബ്ബില്‍ ഉച്ചയ്ക്ക് രണ്ടരയോടെയാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്.എന്നാല്‍ ചോദ്യം ചെയ്യലിനെ പറ്റിയുള്ള വിശദാംശങ്ങള്‍ പുറത്തു വന്നിട്ടില്ല.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ദിലീപിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ ഗ്രാന്റ് പ്രൊഡക്ഷന്റെ ചുമതല സഹോദരന്‍ അനൂപിനാണ്. ധര്‍മ്മജന്‍ ദിലീപിനൊപ്പം പ്രധാന വേഷത്തില്‍ അഭിനയിച്ച 'പാപ്പി അപ്പച്ച' നിര്‍മ്മിച്ചത് അനൂപായിരുന്നു.കഴിഞ്ഞ ദിവസം നടന്ന ഉന്നതതല യോഗത്തിന് പിന്നാലെ ലഭിച്ച തെളിവുകള്‍ ഒരിക്കല്‍ കൂടി ക്രോഡീകരിച്ച് അന്വേഷണം നടത്തുമെന്ന് എറണാകുളം റൂറല്‍ എസ്.പി എ.വി ജോര്‍ജ് വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് അനൂപിനെയും ധര്‍മ്മജനെയും പൊലീസ് വിളിപ്പിച്ചതെന്നാണ് സൂചന.

 

English summary
actress attack case police questioning dileep brother anoop
topbanner

More News from this section

Subscribe by Email