തിരുവനന്തപുരം: മലയാളികളുടെ നിത്യഹരിത നായകന് മധുവിന് കഴിഞ്ഞദിവസം ഒരു അക്കിടി പറ്റി. നിയമസഭാ മുന്‍ സ്പീക്കറും തന്റെ അടുത്ത സുഹൃത്തുമായിരുന്ന ജി. കാര്‍ത്തികേയന്റെ മകന് ശബരീനാഥ് എംഎല്‍എ നിര്‍ബന്ധിച്ചപ്പോള്‍ മധു ഒരു കല്യാണത്തി.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
എന്നാല്‍, സ്ഥലത്തെത്തിയപ്പോഴാണ് മനസിലാകുന്നത് താന്‍ എത്തുന്നതിന് മുന്‍പ് ശബരീനാഥ് മുങ്ങിയതായി. യാത്രയ്ക്കിടെ ഒന്നുരണ്ടു തവണ എം.എല്‍.എ തന്നെ അദ്ദേഹത്തോടു സ്ഥലത്തെത്താറായോ എന്നു അന്വേഷിച്ചിരുന്നു. എന്നാല്‍ ഓഡിറ്റോറിയത്തിലെത്തിയ മഹാനടന് ശബരീനാഥനെ മഷിയിട്ടു നോക്കിയിട്ടു പോലും കാണാനായില്ല.
അപ്രതീക്ഷിതമായി ഓഡിറ്റോറിയത്തില്‍ മഹാനടന് എത്തിയതോടെ നടനൊപ്പംനിന്ന് ഫോട്ടോയെടുക്കാനായി പിന്നീടുള്ള തിരക്ക്. തിങ്കളാഴ്ച വി.ജെ.ടി ഹാളില്‍ മഞ്ജു വാര്യരുടെ നാടകം കാണാനെത്തിയപ്പോഴാണ് മധു കല്യാണത്തെക്കുറിച്ച് ശബരീനാഥനോട് ചോദിക്കുന്നത്.
തന്നെ കല്യാണത്തിനു വിളിച്ചുവരുത്തി ശബരി വരാതിരുന്നതിലുള്ള വിഷമം അദ്ദേഹം നേരിട്ടു പറയുക തന്നെ ചെയ്തു. എന്നാല്‍ താന്‍ കല്യാണത്തിന് വിളിച്ചിട്ടേയില്ലെന്നു ശബരി പറഞ്ഞതോടെയാണ് കഥയിലെ വില്ലന്റെ സാന്നിധ്യം ഇരുവര്‍ക്കും മനസിലായത്.
ശബരിയുടേതായി ഫോണില്‍ സേവ് ചെയ്തിരിക്കുന്ന നമ്പര്‍ മധു എം.എല്‍.എയെ കാണിച്ചു. പാപ്പനംകോട് അന്‍സാരിയെന്നൊരാളാണ് ഇതിന് പിന്നിലെന്നു എം.എല്‍.എയുടെ അന്വേഷണത്തില്‍ മനസിലായി. ഏതായാലും വിഷയം പന്തിയല്ലെന്ന് വ്യക്തമായ ശബരീനാഥന് മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്കും പരാതി നല്‍കിയിട്ടുണ്ട്.
കുഞ്ഞുമായി ഭര്‍ത്താവിന്റെ വീട്ടുമുറ്റത്ത് സമരം നടത്തിയ യുവതിക്ക് നഷ്ടപരിഹാരം നല്കി
ശോഭനയേയും, മഞ്ജുയേയുംക്കുറിച്ച് മോഹന്‍ലാലിന്റെ വെളിപ്പെടുത്തല്‍
കണ്ണൂര്‍; ഭര്‍തൃമതിയെ കാണാതായി; 18 കാരനെയും കാണാനില്ലെന്ന് ബന്ധുക്കള്‍