Wednesday September 29th, 2021 - 4:12:am

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റിൽ

fasila
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റിൽ

ആലപ്പുഴ: ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവതിയെ ബലാത്സംഗം ചെയ്തയാൾ അറസ്റ്റിൽ. എടത്വ പഞ്ചായത്ത് 2–ാം വാർഡിൽ തായങ്കരി, ചെറുവള്ളിക്കാവ് വീട്ടിൽ അഖിൽ സി.ബാബുവിനെ (21) ആണു രാമങ്കരി പൊലീസ് അറസ്റ്റു ചെയ്തത്. ഫെസ്ബുക്ക് ചാറ്റിങ് വഴി പരിചയത്തിലായ യുവതിയെ ബലാത്സംഗം ചെയ്തതായാണ് കേസ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ബലാത്സംഗത്തിനുശേഷം ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി അതുകാട്ടി ഭീക്ഷണിപ്പെടുത്തി പലതവണ പീഡിപ്പിക്കുകയായിരുന്നു. യുവതി നൽകിയ പരാതിയെ തുടർന്നു പുളിങ്കുന്ന് സിഐ കെ.പി.തോംസന്റെ നേതൃത്വത്തിലാണു പ്രതിയെ അറസ്റ്റു ചെയ്തത്. രാമങ്കരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Read more topics: facebook, acquaintance, raping woman,
English summary
acquaintance by facebook young man arrested for raping woman
topbanner

More News from this section

Subscribe by Email