Wednesday November 13th, 2019 - 2:08:am
topbanner

അഭയ കേസ്; രണ്ടാംഘട്ട സാക്ഷിവിസ്താരം ഇന്ന്

JB
അഭയ കേസ്; രണ്ടാംഘട്ട സാക്ഷിവിസ്താരം ഇന്ന്

സിസ്റ്റര്‍ അഭയ കേസില്‍ രണ്ടാംഘട്ട സാക്ഷിവിസ്താരം ഇന്ന് തുടരും. തിരുവനന്തപുരം സിബിഐ കോടതിയിലാണ് സാക്ഷി വിസ്താരം. രാജു നമ്പൂതിരി, ക്രൈംബ്രാഞ്ച് മുന്‍ ഹെഡ്‌കോണ്‍സ്റ്റബിള്‍ ശങ്കരന്‍ എന്നീ സാക്ഷികളെയാണ് ഇന്ന് വിസ്തരിക്കുക. 26 വരെയാണ് രണ്ടാംഘട്ട വിസ്താരം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ആദ്യഘട്ട വിസ്താരത്തില്‍ ആറുപേര്‍ കൂറുമാറിയിരുന്നു. എട്ടുപേരാണ് പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കിയത്. 1992 മാര്‍ച്ച് 27നാണ് കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ സിസ്റ്റര്‍ അഭയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 2008 നവംബറില്‍ ഫാദര്‍ തോമസ് എം. കോട്ടൂര്‍, ഫാദര്‍ ജോസ് പുത്രക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു.

Read more topics: abhaya case, trial today,
English summary
abhaya case trial today
topbanner

More News from this section

Subscribe by Email