Thursday September 24th, 2020 - 1:30:am

അഭയ കേസ്; ക്രൈംബ്രാഞ്ച് എട്ട് തൊണ്ടിമുതലുകള്‍ തിരികെ നൽകിയില്ലെന്ന് സാക്ഷിമൊഴി

RA
അഭയ കേസ്; ക്രൈംബ്രാഞ്ച് എട്ട് തൊണ്ടിമുതലുകള്‍ തിരികെ നൽകിയില്ലെന്ന് സാക്ഷിമൊഴി

തിരുവനന്തപുരം: സിസ്റ്റർ അഭയ കേസില്‍ കോടതിയിൽ നിന്നും വാങ്ങിയ തൊണ്ടിമുതലുകള്‍ ക്രൈംബ്രാഞ്ച് സംഘം തിരികെ നൽകിയില്ലെന്ന് സാക്ഷിമൊഴി. കോട്ടയം ആർഡിഒ കോടതിയിൽ നിന്നും വാങ്ങിയ എട്ട് തൊണ്ടിമുതലുകള്‍ തിരികെ നൽകിയില്ലെന്നാണ് മൊഴി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കോടതിയിലെ മുൻ ജീവനക്കാരൻ മുരളീധീരനാണ് തിരുവനന്തപുരം സിബിഐ കോടതിയിൽ മൊഴി നൽകിയത്. കോടതി തൊണ്ടി മുതലുകൾ നശിപ്പിച്ചിട്ടില്ലെന്നും സാക്ഷി മൊഴി നൽകി.ആദ്യ അന്വേഷണ സംഘമായ ക്രൈംബ്രാഞ്ച് വാങ്ങിയ തൊണ്ടിമുതലുകൾ തിരികെ നൽകിയിരുന്നില്ലെന്ന് അന്വേഷണ സംഘത്തിലുണ്ടായിരുന്നു പൊലീസുകാരൻ ശങ്കരനും നേരത്തെ കോടതിയിൽ മൊഴി നൽകിയിരുന്നു.

കോട്ടയം ആർഡിഒ കോടതിയിൽ നിന്നും വാങ്ങിയ അഭയയുടെ തൊണ്ടി മുതലുകള്‍ തിരികെ നൽകാൻ തന്നെ ഏൽപ്പിച്ചിരുന്നുവെന്ന് മുൻ ക്രൈംബ്രാഞ്ച് ഡിവൈഎസ്‍പി സാമുവൽ സിബിഐക്ക് നൽകിയ മൊഴി കളവാണെന്ന് ശങ്കരൻ കോടതിയില്‍ നേരത്തെ അറിയിച്ചിരുന്നു.

English summary
abhaya case thodimuthal witness statement
topbanner

More News from this section

Subscribe by Email