Sunday August 25th, 2019 - 7:27:pm
topbanner
topbanner

അഭയ കേസ് ; പ്രതികളുടെ വിടുതൽ ഹര്‍ജി സുപ്രീംകോടതി തള്ളി

RA
അഭയ കേസ് ; പ്രതികളുടെ വിടുതൽ ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി : അഭയകേസിലെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ സമര്‍പ്പിച്ച വിടുതൽ ഹര്‍ജി സുപ്രീം കോടതി തള്ളി. ഫാദര്‍ തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരുടെ ഹര്‍ജിയാണ് കോടതി തള്ളിയത്. പ്രതികളെ പ്രതിസ്ഥാനത്തു നിന്ന് ഒഴിവാക്കേണ്ട പ്രത്യേക സാഹചര്യം ഇല്ലെന്നും വിചാരണ നേരിടണമെന്നും ഹർജി പരി​ഗണിച്ച സുപ്രീംകോടതി നിരീക്ഷിച്ചു.

പ്രതികളുടെ ആവശ്യം വിചാരണകോടതിയും ഹൈക്കോടതിയും നേരത്തെ തള്ളിയിരുന്നു. ഇതോടെയാണ് ഇരുവരും സുപ്രീം കോടതിയെ സമീപിച്ചത്.അഭയ കേസില്‍ ഫാദര്‍ തോമസ് എം. കോട്ടൂര്‍ ഒന്നാം പ്രതിയും സിസ്റ്റര്‍ സെഫി മൂന്നാം പ്രതിയുമാണ് രണ്ടാം പ്രതി ഫാദര്‍ ജോസ് പൂതൃക്കയിലിനെയും നാലാം പ്രതി മൈക്കിളിനെയും നേരത്തേ ഹൈക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു.

അഭയ കേസില്‍ ഇരുവരും വിചാരണ നേരിടണമെന്ന തിരുവനന്തപുരം സി.ബി.ഐ കോടതിയുടെ മുന്‍ ഉത്തരവ് ചോദ്യം ചെയ്ത് ഇരുപ്രതികളും നല്‍കിയ റിവിഷന്‍ ഹര്‍ജി ഹൈക്കോടതി നേരത്തേ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് സുപ്രീംകോടതിയും ഹര്‍ജി തള്ളിയത്. 1992 മാര്‍ച്ച്‌ 27 ന് സിസ്റ്റര്‍ അഭയയെ കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ട കേസിലാണ് വിചാരണ. അഭയയെ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തിയശേഷം കിണറ്റില്‍ തളളി എന്ന കുറ്റത്തിനാണ് ഫാദര്‍ തോമസ് എം കോട്ടൂരും സിസ്റ്റര്‍ സെഫിയും വിചാരണ നേരിടുന്നത്.

English summary
abhaya case supremcourt reject harji
topbanner

More News from this section

Subscribe by Email