Saturday October 19th, 2019 - 10:51:am
topbanner

ആറ് എയര്‍പോര്‍ട്ടുകള്‍ക്കൊപ്പം അനന്തപുരി ആധുനികവല്‍ക്കരിക്കാന്‍ മുന്‍കൈയെടുത്ത പ്രധാനമന്ത്രിക്ക് അഭിവാദ്യം ;മോദിയെ പുകഴ്ത്തി അബ്ദുള്ളക്കുട്ടി വീണ്ടും

suji
ആറ് എയര്‍പോര്‍ട്ടുകള്‍ക്കൊപ്പം അനന്തപുരി ആധുനികവല്‍ക്കരിക്കാന്‍ മുന്‍കൈയെടുത്ത പ്രധാനമന്ത്രിക്ക് അഭിവാദ്യം ;മോദിയെ പുകഴ്ത്തി അബ്ദുള്ളക്കുട്ടി വീണ്ടും

തിരുവനന്തപുരം എയര്‍പോര്‍ട്ട് അദാനിക്ക് നല്‍കുന്നതില്‍ പ്രധാനമന്ത്രിക്ക് അഭിവാദ്യം അര്‍പ്പിച്ചു മുന്‍ കോണ്‍ഗ്രസ് നേതാവ് എ പി അബ്ദുള്ളക്കുട്ടി. വി എം സുധീരന്റെ എതിര്‍പ്പ് വികസന വിരുദ്ധതയെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. എയര്‍പോര്‍ട്ടുമായി ബന്ധപ്പെട്ട് വന്‍ വികസനം വരുമെന്നും അബ്ദുക്കളളക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു. ആറ് എയര്‍പോര്‍ട്ടുകള്‍ക്കൊപ്പം അനന്തപുരി ആധുനികവല്‍ക്കരിക്കാന്‍ മുന്‍കൈയെടുത്ത പ്രധാനമന്ത്രിക്ക് അഭിവാദ്യം എന്നാണ് അബ്ദുള്ളക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണരൂപം

തിരുവനന്തപുരം എയര്‍പ്പോര്‍ട്ട് സ്വകാര്യവല്‍ക്കരണവുമായി ബന്ധപ്പെട്ട് രണ്ട് ഫെയ്‌സ് ബുക്ക് പോസ്റ്റുകള്‍ കണ്ടു
ഒന്ന് ശശി തരൂരിന്റെയും മറ്റൊന്ന് മഹാനായ വി എം സുധീരന്റേയും....

എയര്‍പോര്‍ട്ട് കരാകാര്‍ അധാനി ആയാലും, അംബാനിയല്ല സാക്ഷാല്‍ കാറല്‍ മാര്‍ക് സായാലും എയര്‍ പോര്‍ട്ട് ആധുനികവല്‍ക്കരിക്കണം
ഇതാണ് തരൂരിന്റെ പ്രതികരണം...

തരൂര്‍ ജിക്ക്
എന്റെ കട്ട സപ്പോര്‍ട്ട് പ്രഖ്യാപിച്ചുകൊണ്ട്

വി എം എസിന്റെ വികസന വിരുദ്ധ പതിവ്
വാദഗതിയെ മിതമായ ഭാഷയില്‍ പറഞ്ഞാല്‍ തനി അവസരവാദം എന്നല്ലാതെ എന്ത് പറയാനാണ്

pm മോദി വിരോധം പറഞ്ഞ് ലൈക്കൊന്നും
കിട്ടൂല സാറെ....

1996 ല്‍ ദില്ലി , പിന്നീട് മുംബൈയ് തുടര്‍ന്ന്
ഹൈദറാബാദും, ബംഗ്ലൂരുവും
സ്വകാര്യ ഓപ്പറൈറ്റര്‍
മാരെ ഏല്‍പിച്ചത് കോണ്‍ഗ്രസ്സ് സര്‍ക്കാരുകളാണ്

അത് വളരെ ശരിയായ കലോചിതമായ ഒരു നടപടിയായിരുന്നു
എന്ന് വികസനമാഗ്രഹിക്കുന്നവര്‍ക്കെല്ലാം
അറിയാം

സുധീരന്‍ സാറ് അന്ന് എവിടെയായിരുന്നു?

ഇതൊന്നും ഓര്‍ക്കാതെ
കോര്‍പ്‌റേറ്റ് വിരോധം പറഞ്ഞ്
കമ്മ്യൂണിസ്റ്റ്കാര്‍ പോലും ഉപേക്ഷിച്ച
കാലഹരണപെട്ടതാണ് അങ്ങളുടെ ആദര്‍ശം എന്ന് പറയേണ്ടി
വന്നതില്‍ ക്ഷമിക്കുക

ഒരിക്കല്‍ മന്‍മോഹന്‍ സിംങ്ങ്
പാര്‍ലിമെന്റില്‍
പറഞ്ഞു നമ്മുടെ പൊതു മേഖലയായ
എയര്‍ പോര്‍ട്ട് അതോറിറ്റിയെ
ആധുനികവല്‍ക്കരണം ഏല്പിച്ചിട്ട്
ഒന്നും നടക്കുന്നില്ല
എന്ന് മാത്രമല്ല ഞെട്ടിപ്പിക്കുന്ന അഴിമതിയാണ്
കണ്ടുവരുന്നത്.....
അതിന് പ്രതിവിധിയായി ആ മഹാനായ എക്‌ണോമിസ്റ്റ് കണ്ടു പിടിച്ച പ്രതിവിധിയാണ്
PPP അഥവാ
പബ്ലിക്ക്, പ്രൈവറ്റ്, പീപ്പിള്‍ പാര്‍ട്ണര്‍ ഷിപ്പ്

ഇതൊന്നും
മനസ്സിലാക്കാതെ KPCC യുടെ
പ്രസിഡന്റ് സ്ഥാനത്തിരുന്ന
അങ്ങ് നിലവാരമില്ലാത്ത FB പോസ്റ്റ് ഇടരുത്

ഈ സ്വകാര്യ വല്‍ക്കരണം
തിരുവന്തപുരം എയര്‍ cപ്പാര്‍ട്ടിനെ ലോകോത്തര നിലവാരത്തില്‍ ഉയര്‍ത്തും
വന്‍ നിക്ഷേപം വരും

CISF ന്റെ കൈയിലാണ് എയര്‍പോര്‍ട്ടിന്റെ സെക്യൂരിറ്റി മുഴുവന്‍ നിലനില്‍ക്കുക

കേന്ദ്ര സര്‍ക്കാറിന്റെ മേല്‍നോട്ടമുള്ള
മേനേജ് മെന്റും ഓപ്പറേഷനും മാത്രമാണ്
അധാനിക്ക് നല്‍കുന്നത്
അതും കുറച്ച് കൊല്ലത്തേക്ക് മാത്രം

ആറ് എയര്‍പോര്‍ട്ടുകള്‍ക്കൊപ്പം
അനന്തപുരി
ആധുനികവല്‍ക്കരിക്കാന്‍ മുന്‍കൈയെടുത്ത
പ്രധാനമന്ത്രിക്ക് അഭിവാദ്യം

 

 

Read more topics: abdhulakutty,modi
English summary
abdhulakutty praise modi again
topbanner

More News from this section

Subscribe by Email