Thursday August 13th, 2020 - 11:28:pm

രാവിലെ മുതല്‍ ഞാന്‍ സഭയിലുണ്ട് ; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ആരിഫ് എംപി

suji
 രാവിലെ മുതല്‍ ഞാന്‍ സഭയിലുണ്ട് ; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ആരിഫ് എംപി

ദേശീയ പൗരത്വ ഭേദഗതി ബില്‍ ലോക്‌സഭയില്‍ ചര്‍ച്ചക്കെടുമ്പോള്‍ താന്‍ സഭയിലില്ലായിരുന്നു എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ പ്രതികരണവുമായി എ.എം ആരിഫ് എം.പി. സൈബര്‍ മുസ്‌ലീം ലീഗ് പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് ആണ് അത്തരമൊരു പ്രചാരണം നടന്നതെന്നാണ് അറിഞ്ഞതെന്നും തന്റെ സാന്നിദ്ധ്യത്തെ അവര്‍ ശ്രദ്ധിക്കുന്നുണ്ട് എന്നറിഞ്ഞതില്‍ സന്തോഷമെന്നും ആരിഫ് പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

രാവിലെ മുതല്‍ ഞാന്‍ സഭയിലുണ്ട്. പൗരത്വ ബില്ലില്‍ ഞാന്‍ ഇന്നലെ ചില ഭേദഗതി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചിരുന്നു. ഒപ്പം തന്നെ, അവതരണാനുമതിക്കതിരെ കേരളത്തില്‍ നിന്ന് ഞാന്‍ ഉള്‍പ്പെടെ കുറച്ചു പേര്‍ നോട്ടീസ് നല്‍കിയിരുന്നതാണ്. എങ്കിലും എന്നെ സംസാരിക്കുവാന്‍ ആ ഘട്ടത്തില്‍ സ്പീക്കര്‍ അനുവദിച്ചിരുന്നില്ല. കൃത്യമായ കാരണം നോട്ടീസില്‍ കാണിച്ചിട്ടില്ല എന്ന പേരില്‍ ആണ് സ്പീക്കര്‍ അവസരം നിഷേധിച്ചത്.

ഇത് പിന്നീട് സ്പീക്കര്‍ക്ക് മുന്നില്‍ കൃത്യമായി ബോധ്യപ്പെടുത്തിയിരുന്നു. പരിശോധിച്ചപ്പോള്‍ കൃത്യമായ കാരണങ്ങള്‍ നോട്ടീസില്‍ പറഞ്ഞിട്ടുണ്ടെന്ന് ബോധ്യം വന്നതുകൊണ്ട്. സി.പി.ഐ.എമ്മിന് അനുവദിച്ച സമയത്തിലും അല്‍പ്പം അധിക സമയം, സഖാവ് വെങ്കിടേശന്‍ എം.പി ഉപയോഗിച്ചിരുന്നു എങ്കില്‍ പോലും എനിക്ക് സഭയില്‍ സംസാരിക്കാന്‍ അനുമതി നല്‍കി.അനുവദിച്ച് കിട്ടിയ ചുരുങ്ങിയ സമയം കൊണ്ട് ബില്ലിന്റെ പിന്നിലെ ബി.ജെ.പിയുടെ വര്‍ഗ്ഗീയ രാഷ്ട്രീയ അജന്‍ഡ തുറന്നുകാട്ടാന്‍ കഴിഞ്ഞു എന്നാണ് കരുതുന്നത്. ബില്ലിനെതിരെ സഭയില്‍ വോട്ട് ചെയ്തു എങ്കിലും, ലോക്‌സഭയില്‍ പാസ്സാക്കിയെടുക്കാന്‍ അവര്‍ക്കു കഴിഞ്ഞു.

ഭരണഘടനാവിരുദ്ധമായ നിയമത്തെ, കോടതിയില്‍ ചോദ്യം ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടാകും. ഒപ്പം തന്നെ,പാര്‍ലമെന്റിന് പുറത്ത് എല്ലാ വിഭാഗം ജനങ്ങളെയും യോജിപ്പിച്ച് ജനാധിപത്യത്തിന്റെയും,മതേതരത്വത്തിന്റെയും, സംരക്ഷണത്തിനായി പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്നും എം.എ ആരിഫ് എം.പി പറഞ്ഞു.

 

Read more topics: aarif mp, controversy
English summary
aarif mp replay to controversy
topbanner

More News from this section

Subscribe by Email