Wednesday September 23rd, 2020 - 7:26:pm

സമരം തുടരാനാണ് ബസുടമകളുടെ തീരുമാനമെങ്കില്‍ കര്‍ശന നടപടികളുമായി മന്നോട്ട് പോകുമെന്ന് ഗതാഗതമന്ത്രി

Jikku Joseph
സമരം തുടരാനാണ് ബസുടമകളുടെ തീരുമാനമെങ്കില്‍ കര്‍ശന നടപടികളുമായി മന്നോട്ട് പോകുമെന്ന് ഗതാഗതമന്ത്രി

തിരുവനന്തപുരം: നിരക്ക് വര്‍ദ്ധന ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകള്‍ നടത്തുന്ന സമരം നാലാം ദിവസത്തിലേക്ക് കടന്നതോടെ കടുത്ത നടപടികളിലേക്ക് കടക്കുമെന്ന സൂചനയുമായി സര്‍ക്കാര്‍. സമരം തുടരാനാണ് ബസുടമകളുടെ തീരുമാനമെങ്കില്‍ കര്‍ശന നടപടികളുമായി സര്‍ക്കാരിന് മന്നോട്ട് പോകേണ്ടി വരുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു.

ബസുടമകളുമായി യുദ്ധപ്രഖ്യാപനത്തിന് സര്‍ക്കാരില്ല. സമരം തുടര്‍ന്നാല്‍ ബസുകള്‍ പിടിച്ചെടുക്കുന്നതടക്കമുള്ള കടുത്ത തീരുമാനങ്ങളിലേക്ക് സര്‍ക്കാരിന് പോകണ്ടി വരും. അത്തരമൊരു സാഹചര്യത്തില്‍ സര്‍ക്കാരിനെ എത്തിക്കരുതെന്നും മന്ത്രി രൂക്ഷമായ ഭാഷയില്‍ വ്യക്തമാക്കി.

വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് വര്‍ദ്ധിപ്പിക്കാനാവില്ലെന്നും മന്ത്രി ശശീന്ദ്രന്‍ പറഞ്ഞു. അത്തരമൊരു ആലോചന ഇപ്പോള്‍ സര്‍ക്കാരി പരിഗണനയില്‍ ഇല്ല. നിയമപരമായി വേണമെങ്കില്‍ സര്‍ക്കാരിന് യുദ്ധപ്രഖ്യാപനം നടത്താവുന്നതാണ്. എന്നാല്‍, സര്‍ക്കാര്‍ അതിലേക്ക് നീങ്ങുന്നില്ലെന്നും മന്ത്രി പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

English summary
a.k saseendran to private bus owners
topbanner

More News from this section

Subscribe by Email