Tuesday September 29th, 2020 - 8:28:pm

സ്വകാര്യ ബസ് സമരം തുടരുന്നു; പ്രതിനിധികള്‍ ഇന്ന് മന്ത്രി എ.കെ ശശീന്ദ്രനെ കാണും

Jikku Joseph
സ്വകാര്യ ബസ് സമരം തുടരുന്നു; പ്രതിനിധികള്‍ ഇന്ന് മന്ത്രി എ.കെ ശശീന്ദ്രനെ കാണും

കോഴിക്കോട്: നിരക്കുവര്‍ധന ആവശ്യപ്പെട്ട് സമരത്തിലുള്ള സ്വകാര്യബസ് ഉടമകളുടെ പ്രതിനിധികള്‍ ഇന്ന് മന്ത്രി എ.കെ ശശീന്ദ്രനെ കാണും. കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ച ബസുടമാസംഘത്തിന് അനുമതി നല്‍കിയതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു. കോഴിക്കോട് ഗവ. ഗസ്റ്റ്ഹൗസില്‍ വൈകീട്ട് നാലു മണിക്കാണിത്.

സര്‍ക്കാര്‍ പ്രഖ്യാപിച്ച നിരക്ക് വര്‍ധന കുറവാണെന്നും വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് 50 ശതമാനം കൂട്ടണമെന്നുമാണ് ബസ് ഉടമകളുടെ ആവശ്യം. കുറഞ്ഞ യാത്രാനിരക്ക് 10 രൂപയാക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. എന്നാല്‍ ചെറിയ നീക്കുപോക്കിന് തയ്യാറെന്ന സൂചനയും സമരക്കാര്‍ നല്‍കുന്നുണ്ട്. നേരത്തെ മിനിമം നിരക്കില്‍ സര്‍ക്കാര്‍ വര്‍ദ്ധനവ് വരുത്തിയിരുന്നു.

തിങ്കളാഴ്ച മുതല്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ ബസ്സുടമകള്‍ നിരാഹാര സമരം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കൂടിക്കാഴ്ച. വെള്ളിയാഴ്ച മുതല്‍ സ്വകാര്യ ബസുടമകള്‍ സമരത്തിലാണ്. സര്‍ക്കാര്‍ പ്രഖ്യാപിച്ച നിരക്ക് വര്‍ധനയില്‍ തൃപ്തരാകാതെയാണ് സമരം തുടരുന്നത്. എന്നാല്‍ ബസ് ചാര്‍ജ് ഇനി കൂട്ടില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍.

വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്ക് ഉയര്‍ത്തുക, മിനിമം ചാര്‍ജ് 10 രൂപയാക്കുക, വര്‍ധിപ്പിച്ച റോഡ് ടാക്‌സ് പിന്‍വലിക്കുക, ഇന്ധന വില ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരിക, സ്വകാര്യ ബസ് മേഖലയെക്കുറിച്ച് പഠിച്ച ജസ്റ്റീസ് രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പൂര്‍ണമായും നടപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വെള്ളിയാഴ്ച മുതല്‍ സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ സമരം പ്രഖ്യാപിച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

English summary
a.k saseendran to discuss with private bus owners
topbanner

More News from this section

Subscribe by Email