Tuesday September 29th, 2020 - 7:24:pm

കെഎസ്ആര്‍ടിസി പെന്‍ഷന്‍ പ്രായം കൂട്ടുന്നത് ചര്‍ച്ചകള്‍ക്ക് ശേഷം മാത്രമെന്ന് ഗതാഗതമന്ത്രി

Jikku Joseph
കെഎസ്ആര്‍ടിസി പെന്‍ഷന്‍ പ്രായം കൂട്ടുന്നത് ചര്‍ച്ചകള്‍ക്ക് ശേഷം മാത്രമെന്ന് ഗതാഗതമന്ത്രി

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ പ്രായം കൂട്ടുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യുമെന്ന് എ.കെ ശശീന്ദ്രന്‍. കെ.എസ്.ആര്‍.ടി.സിയുടെ പ്രതിസന്ധി മറികടക്കാനാണ് ഇങ്ങനെയൊരു ചര്‍ച്ച. മുന്നണിയിലെ എല്ലാ കക്ഷികളും അനുകൂലിച്ചാല്‍ മാത്രമേ പെന്‍ഷന്‍ പ്രായം കൂട്ടൂവെന്നും അദ്ദേഹം പറഞ്ഞു.

കെ.എസ്.ആര്‍.ടി.സിയെ രക്ഷിക്കാന്‍ കടുത്ത നടപടികള്‍ വേണമെന്നും പെന്‍ഷന്‍ പ്രായം കൂട്ടുന്നതടക്കമുള്ള കാര്യങ്ങള്‍ ആലോചിക്കണമെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ഇടതുമുന്നണി യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. പെന്‍ഷന്‍ പ്രായം 60 ആക്കണമെന്നുള്ള നിര്‍ദേശമാണ് പിണറായി വിജയന്‍ യോഗത്തില്‍ വച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

English summary
a.k saseendran responds on ksrtc pension
topbanner

More News from this section

Subscribe by Email