Tuesday September 29th, 2020 - 7:52:pm

ബസ് ചാര്‍ജ് ഇനി വര്‍ധിപ്പിക്കാനാകില്ല; ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് എ.കെ ശശീന്ദ്രന്‍

Jikku Joseph
ബസ് ചാര്‍ജ് ഇനി വര്‍ധിപ്പിക്കാനാകില്ല; ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് എ.കെ ശശീന്ദ്രന്‍

തിരുവനന്തപുരം: ബസ് ചാര്‍ജ് ഇനി വര്‍ധിപ്പിക്കാനാകില്ലെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. ജനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്ന നിരക്ക് വര്‍ധനയേ സാധിക്കൂ. ബസുടമകളുടെ ആവശ്യങ്ങളടക്കം പരിശോധിച്ചാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍  ബസുടമകളുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി അറിയിച്ചു.

അതേസമയം നിരക്ക് വര്‍ദ്ധന അപര്യാപ്തമാണെന്നും വെള്ളിയാഴ്ച മുതല്‍ സംസ്ഥാനത്ത് അനിശ്ചിതകാല സ്വകാര്യ ബസ് സമരം ആരംഭിക്കുമെന്നും ബസ് ഓപ്പററ്റേഴ്സ് അസോസിയേഷന്‍ അറിയിച്ചു. മിനിമം ചാര്‍ജ് പത്ത് രൂപയാക്കണമെന്ന ആവശ്യത്തില്‍ വിട്ടുവീഴ്ചയില്ല, വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്കും വര്‍ദ്ധിപ്പിക്കണമെന്നും ബസ് ഉടമകള്‍ ആവശ്യപ്പെട്ടു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

English summary
a.k saseendran ready to discuss with the bus owners
topbanner

More News from this section

Subscribe by Email