Tuesday September 29th, 2020 - 8:09:pm

ഫോണ്‍ കെണി കേസ്: ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരായ ഹര്‍ജി ഇന്ന് പരിഗണിക്കും

Jikku Joseph
ഫോണ്‍ കെണി കേസ്: ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരായ ഹര്‍ജി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: ഫോണ്‍ കെണി കേസില്‍ മന്ത്രി എ.കെ ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിക്കവേ സംസ്ഥാന സര്‍ക്കാരിനോടും ഹര്‍ജിക്കാരിയോടും സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഹര്‍ജിക്കാരിയായ മഹാലക്ഷ്മിക്ക് പൊതു താല്‍പര്യമില്ലെന്ന് സര്‍ക്കാര്‍ വാദിച്ചു.

ഇവര്‍ നല്‍കിയിരിക്കുന്നത് വ്യാജ വിലാസമാണെന്നും സര്‍ക്കാര്‍ അറിയിച്ചു. ഇതിനിടെ കേസില്‍ കക്ഷിചേരാന്‍ അനുമതി തേടി രണ്ട് ഹര്‍ജികള്‍ കൂടി കോടതിയിലെത്തി. ഈ രണ്ട് ഹര്‍ജികളും ഒരുമിച്ച് പരിഗണിക്കും. കേസ് പെട്ടെന്ന് അവസാനിപ്പിച്ച കീഴ് കോടതി നടപടി നിയമപരമല്ലെന്നാണ് ഹര്‍ജിക്കാരിയുടെ വാദം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

English summary
a.k saseendran phone trape case
topbanner

More News from this section

Subscribe by Email