Tuesday September 29th, 2020 - 7:56:pm

ഫോണ്‍ കെണിക്കേസ്: എ.കെ ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ വിധി റദ്ദാക്കാനുള്ള ഹര്‍ജി ഇന്ന് പരിഗണിക്കും

Jikku Joseph
ഫോണ്‍ കെണിക്കേസ്: എ.കെ ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ വിധി റദ്ദാക്കാനുള്ള ഹര്‍ജി ഇന്ന് പരിഗണിക്കും

കൊച്ചി: ഫോണ്‍ കെണിക്കേസില്‍ മന്ത്രി എ.കെ ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ കീഴ്‌ക്കോടതി വിധി റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച കോടതി സര്‍ക്കാരിനോട് നിലപാട് അറിയിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. തിരുവനന്തപുരം തൈക്കാട് സ്വദേശി മഹാലക്ഷി നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത്.

ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇന്ന് വിശദീകരണം നല്‍കിയേക്കും. ശശിന്ദ്രനെ കുറ്റവിമുക്തനാക്കി കേസ് പെട്ടെന്ന് അവസാനിപ്പിച്ച വിചാരണക്കോടതി നടപടി അവധാനതയില്ലാത്തതാണെന്നാണ് ഹര്‍ജിക്കാരിയുടെ വാദം. മാധ്യമപ്രവര്‍ത്തക മൊഴി മാറ്റിയതില്‍ അസ്വാഭാവികത ഉണ്ടെന്നും കേസില്‍ പ്രതിയായ യുവതി സ്വാധീനിക്കപ്പെട്ടെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. കേസിന്റെ മുന്‍ഗണന ക്രമവും മറികടന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Read more topics: a.k saseendran, phone, trape, case
English summary
a.k saseendran phone trape case
topbanner

More News from this section

Subscribe by Email