Tuesday September 29th, 2020 - 7:50:pm

മഹാലക്ഷ്മിക്കു പിന്നില്‍ ആര്?..തര്‍ക്കം മുറുകുമ്പോള്‍ ആരോപണം ഗണേഷ് കുമാറിനെതിരെയും

Jikku Joseph
മഹാലക്ഷ്മിക്കു പിന്നില്‍ ആര്?..തര്‍ക്കം മുറുകുമ്പോള്‍  ആരോപണം ഗണേഷ് കുമാറിനെതിരെയും

തിരുവനന്തപുരം: മന്ത്രി എ.കെ ശശീന്ദ്രനെ കുറ്റവിമുക്തനാക്കുന്നതിനെതിരെ സിജെഎം കോടതിയേയും പിന്നീടു ഹൈക്കോടതിയേയും സമീപിച്ച മഹാലക്ഷ്മിക്കു പിന്നില്‍ ആരെന്ന തര്‍ക്കം മുറുകുന്നു. സാധാരണക്കാരിയായ ഒരു വീട്ടമ്മ ഉന്നത അഭിഭാഷകരെ വെച്ച് കേസ് നടത്തുന്നതെങ്ങനെയെന്ന ചോദ്യം ഉയര്‍ന്നിരുന്നു.

തോമസ് ചാണ്ടിയുടെ പഴ്‌സനല്‍ സ്റ്റാഫിലുണ്ടായിരുന്ന ബി.വി ശ്രീകുമാറിന്റെ വീട്ടിലെ സഹായിയായിരുന്നു ഇവരെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. മഹാലക്ഷ്മി നല്‍കിയിട്ടുള്ള വിലാസം വ്യാജമാണെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചിരുന്നു. അതേസമയം, ബി. ശ്രീകുമാര്‍ മുന്‍മന്ത്രി ഗണേഷ് കുമാറിന്റെ വിശ്വസ്തനാണെന്നാണ് ഇപ്പോള്‍ ആരോപണം ഉയരുന്നത്.

എന്‍സിപിയുടെ രണ്ട് എംഎല്‍എമാരും കേസില്‍പെട്ടതോടെ ഗണേഷിനെ മന്ത്രിയാക്കാനുള്ള നീക്കം എന്‍.സി.പി നേതൃത്വത്തില്‍ ആരംഭിച്ചിരുന്നു. ഇടമലയാര്‍ കേസില്‍ ഉള്‍പ്പെടെ മുന്‍മന്ത്രി ആര്‍. ബാലകൃഷ്ണപിള്ളയ്ക്കുവേണ്ടി ഹാജരായതെന്നും ആരോപിക്കുന്നു. എന്‍.സി.പി സംസ്ഥാന നിര്‍വാകസമിതി അംഗം പ്രദീപ് പാറപ്പുറം ഗണേഷിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിട്ടുണ്ട്. മഹാലക്ഷ്മിയെന്ന വീട്ടമ്മയെ മുന്‍നിര്‍ത്തിയുള്ള രാഷ്ട്രീയ ഗൂഢാലോചന ആണിതെന്ന് പ്രദീപ് ആരോപിക്കുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

English summary
a.k saseendran case also moving to ganesh kumar
topbanner

More News from this section

Subscribe by Email