Thursday April 2nd, 2020 - 4:12:am
topbanner

തിരുവനന്തപുരത്ത് മണ്ണെടുപ്പ്​ തടഞ്ഞ യുവാവിനെ ജെ​സി​ബി ഉപയോഗിച്ച്‌​ കൊലപ്പെടുത്തിയ സംഭവം ; മൂ​ന്ന് പേ​ര്‍ അറസ്റ്റിൽ

Anusha unni
തിരുവനന്തപുരത്ത് മണ്ണെടുപ്പ്​ തടഞ്ഞ യുവാവിനെ ജെ​സി​ബി ഉപയോഗിച്ച്‌​ കൊലപ്പെടുത്തിയ സംഭവം ; മൂ​ന്ന് പേ​ര്‍ അറസ്റ്റിൽ

തിരുവനന്തപുരം : കാ​ട്ടാ​ക്ക​ടയിൽ സ്വ​ന്തം ഭൂ​മി​യി​ല്‍​നി​ന്നു മ​ണ്ണെ​ടു​ക്കു​ന്ന​തു ത​ട​ഞ്ഞ വ​സ്തു ഉ​ട​മ​യെ ജെ​സി​ബി കൊ​ണ്ട് അ​ടി​ച്ചു കൊ​ന്ന കേ​സി​ല്‍ മൂ​ന്ന് പേ​ര്‍ അറസ്റ്റിൽ. ചാരുപാറ സ്വദേശി സജു, ടിപ്പർ ലോറിയുടമ ഉത്തമൻ, വിജിൻ ​നെയ്യാറ്റിന്‍കരയില്‍ നിന്നും പിടിയിലായത്. ഇവരെ റൂ​റ​ല്‍ എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

വെള്ളിയാഴ്​ച പുലര്‍ച്ചെ രണ്ടരയോടെയാണ് സംഗീതിനെ സംഘം ജെ.സി.ബി ഉപയോഗിച്ച്‌​ കൊലപ്പെടുത്തിയത്​. സംഗീതിന്‍റെ പുരയിടത്തില്‍ നിന്നും വ്യാഴാഴ്​ച രാത്രിയോടെ ചാരുപാറ സ്വദേശി സജുവിന്‍റെ നേതൃത്വത്തിലെ സംഘം ജെസിബിയുമായി മണ്ണ്​ കടത്താനെത്തിയത്​. വനം വകുപ്പ് ഉദ്യോഗസ്ഥരെന്ന് പറഞ്ഞാണ് അക്രമിസംഘം മണ്ണെടുപ്പിനെത്തിയത്.

ഇത് ചോദ്യം ചെയ്ത സംഗീത് തന്റെ കാര്‍ വഴിയില്‍ ഇട്ട് ജെസിബിയുടെ വഴി മുടക്കി. കാറില്‍ നിന്ന് പുറത്തിറങ്ങിവന്ന് മണ്ണെടുപ്പ് തടയാന്‍ ശ്രമിച്ചതിനെ തുടര്‍ന്നുണ്ടായ വഴക്കിനൊടുനില്‍ ജെസിബിയുടെ ബക്കറ്റ്​ ഭാഗം കൊണ്ട്​ സംഗീതിനെ അടിച്ചു വീഴ്​ത്തുകയുമായിരുന്നു. ഉടൻ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read more topics: thiruvananthapuram,murder
English summary
Youth killed by JCB in Thiruvananthapuram
topbanner

More News from this section

Subscribe by Email