Monday February 17th, 2020 - 9:41:am
topbanner

യുവതിയുമായി അവിഹിത ബന്ധം ; ചോദ്യം ചെയ്ത ഭർത്താവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ

Anusha unni
യുവതിയുമായി അവിഹിത ബന്ധം ; ചോദ്യം ചെയ്ത ഭർത്താവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം : ഭാര്യയുമായുള്ള അവിഹിത ബന്ധം ചോദ്യം ചെയ്ത യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ കാമുകന്‍ അറസ്റ്റില്‍. മണമ്പൂർ ആദിയൂര്‍ ശിവക്ഷേത്രത്തിനു സമീപം സിമി ഭവനില്‍ സിജു(35)ആണ് അറസ്റ്റിലായത്. അക്രമത്തില്‍ പരിക്കേറ്റ യുവതിയുടെ ഭര്‍ത്താവ് ഇപ്പോള്‍ ചികിത്സയിലാണ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഭര്‍ത്താവറിയാതെ ഭാര്യയുമായി ചങ്ങാത്തം സ്ഥാപിക്കുകയും തുടര്‍ന്ന് അവിഹിത ബന്ധത്തിലേര്‍പ്പെടുകയും ചെയ്തതിനെ ചോദ്യം ചെയ്തപ്പോള്‍ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്. പ്രദേശത്തെ ഓട്ടോറിക്ഷ ഡ്രൈവറായ പ്രതി പിടിച്ചുപറിക്കേസിലും മറ്റും പ്രതിയാണ്. കല്ലമ്പലം ഇന്‍സ്പെക്ടര്‍ ഫറോസ്, സബ് ഇന്‍സ്പെക്ടര്‍ നിജാം, സി.പി.ഒ.മാരായ ഷാന്‍, അശോകന്‍ എന്നിവര്‍ സംയോജിച്ചാണ് പ്രതിയെ പിടികൂടിയത്‌.

Read more topics: thiruvannathapuram,arrest,
English summary
Youth arrested for try to kill another man
topbanner

More News from this section

Subscribe by Email