Sunday December 8th, 2019 - 1:50:pm
topbanner

മുതിര്‍ന്ന നേതാക്കള്‍ തെരഞ്ഞെടുപ്പില്‍ നിന്ന് മാറി നില്‍ക്കണം; കെ വി തോമസിനെതിരെ കൊച്ചി നഗരത്തില്‍ പോസ്റ്റര്‍

JB
മുതിര്‍ന്ന നേതാക്കള്‍ തെരഞ്ഞെടുപ്പില്‍ നിന്ന് മാറി നില്‍ക്കണം; കെ വി തോമസിനെതിരെ കൊച്ചി നഗരത്തില്‍ പോസ്റ്റര്‍

കൊച്ചി: ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള താല്‍പര്യം അറിയിച്ച് ഹൈക്കമാന്‍ഡിനെ സമീപിച്ചുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ കോണ്‍ഗ്രസ് നേതാവ് പ്രൊഫ. കെവി തോമസിനെതിരെ കൊച്ചി നഗരത്തില്‍ പോസ്റ്റര്‍. മുതിര്‍ന്ന നേതാക്കള്‍ തെരഞ്ഞെടുപ്പില്‍ നിന്ന് മാറി നില്‍ക്കണമെന്നാണ് പോസ്റ്ററിലെ ആവശ്യം. കെവി തോമസിന്റെ പേരെടുത്ത് പറയാതെയാണ് പോസ്റ്റര്‍. യുവാക്കള്‍ക്ക് അവസരം നല്‍കണമെന്നും യൂത്ത് കോണ്‍ഗ്രസിന്റെ പേരില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററില്‍ ആവശ്യപ്പെടുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

'അധികാരത്തിലുള്ളവരും പലപ്രാവശ്യം മത്സരിച്ചവരും മാറിനില്‍ക്കട്ടെ... കൊച്ചിയുടെ വളര്‍ച്ചയ്ക്ക് വേണ്ടത് യുവരക്തം... യുവാക്കള്‍ക്ക് അവസരം നല്‍കുക' എന്നാണ് പോസ്റ്ററിലുള്ളത്. എന്നാല്‍, ഉപതെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന എറണാകുളം നിയമസഭ സീറ്റ് ആരോടും ചോദിച്ചിട്ടില്ലെന്ന് വ്യക്തമാക്കി കെ വി തോമസ് തിങ്കളാഴ്ച വൈകിട്ട് രംഗത്ത് വന്നിരുന്നു. സോണിയ ഗാന്ധി വിളിപ്പിച്ചിട്ടാണ് ഡല്‍ഹിയില്‍ വന്നത്. തുറന്ന രാഷ്ട്രീയ ചര്‍ച്ച നടത്തി. ആര് മത്സരിച്ചാലും ജയമാണ് പ്രധാനമെന്നും കെ.വി. തോമസ് പറഞ്ഞു.

Read more topics: YOUTH CONGRESS, AGAINST K V THOMAS,
English summary
YOUTH CONGRESS AGAINST K V THOMAS
topbanner

More News from this section

Subscribe by Email