വയനാട്, കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, മലപ്പുറം, പാലക്കാട് ജില്ലകളിലെയും കേന്ദ്രഭരണ പ്രദേശങ്ങളായ ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലെയും പുരുഷന്മാര്ക്ക് വേണ്ടി സോള്‍ജിയര്‍ ജനറല്‍ ഡ്യൂട്ടി, സോള്‍ജിയര്‍ (ക്ലാര്‍ക്ക്/സ്റ്റോര്‍ കീപ്പര്‍), സോള്‍ജിയര്‍ ടെക്നിക്കല്‍, സോള്‍ജിയര്‍ ടെക്നിക്കല്‍ (എന്‍.എ), സോള്‍ജിയര്‍ ട്രേഡ്സ്മെന്‍ തുടങ്ങിയവയിലേക്ക് കോഴിക്കോട് ആര്‍മി റിക്രൂട്ട്മെന്റ് ഓഫീസ് നടത്തുന്ന റിക്രൂട്ട്മെന്റ് റാലി ഏപ്രില്‍ ഏഴ് മുതല്‍ 17 വരെ മാനന്തവാടി ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടത്തും. എല്ലാ ഉദ്യോഗാര്‍ഥികളും ഓണ്‍ലൈനായി www.joinindianarmy.nic.in എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. ഓണ്‍ലൈന്‍ രജിസ്ട്രേഷന് മാര്‍ച്ച് 22 വരെ നടത്താം. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമേ റാലിയില്‍ പങ്കെടുക്കാന്‍ കഴിയൂ. ഉദ്യോഗാര്‍ഥിക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷനിലൂടെ ലഭിച്ച, സമയവും തീയതിയും അറിയിക്കുന്ന അഡ്മിഷന് കാര്‍ഡ്/സ്ലിപ്പ് സഹിതം റാലി സ്ഥലത്ത് ഹാജരാവണം.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
വിവിധ വിഭാഗങ്ങള്‍ക്കുള്ള കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത ചുവടെ പറയുന്നു.
സോള്‍ജ്യര്‍ ടെക്നിക്കല്‍: 1) ഫിസിക്സ്, കെമിസ്ട്രി, കണക്ക്, ഇംഗ്ലീഷ് വിഷയങ്ങള്‍ അടങ്ങിയ സയന്‍സ് പ്ലസ്ടു/ഇന്റര്‍മീഡിയറ്റിന് സാധാരണ വിജയമോ കുറഞ്ഞത് 45 ശതമാനം മാര്‍ക്കോ ആകെ. 2) വി.എച്ച്.എസ്.സി പാര്‍ട്ട് ഒന്ന്, രണ്ട്, പാര്‍ട്ട് മൂന്ന് ഗ്രൂപ്പ് ഒന്ന് ഫിസിക്സ്, കെമിസ്ട്രി, കണക്ക്, ഇംഗ്ലീഷ് വിഷയത്തില്‍ സാധാരണ വിഷയമോ കുറഞ്ഞത് 45 ശതമാനം മാര്‍ക്കോ ആകെ.
സോള്‍ജിയര്‍ നഴ്സിംഗ് അസിസ്റ്റന്റ്: 1) പ്ലസ്ടു/ഇന്റര്‍മീഡിയറ്റില്‍ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് ഉള്‍പ്പെട്ട സയന്‍സില്‍ മൊത്തം 50 ശതമാനം മാര്‍ക്കും ഓരോ വിഷയങ്ങള്‍ക്കും കുറഞ്ഞത് 40 ശതമാനം മാര്‍ക്കും. 2) ബിരുദധാരികള്‍ ബി.എസ്സി ഡിഗ്രിയില്‍ (ബോട്ടണി/സുവോളജി/ബയോസയന്‍സ്), ഇംഗ്ലീഷ് (സാധാരണ പാസ്) ആണെങ്കില്‍ 12ാം ക്ലാസിലെ മാര്‍ക്ക് പരിഗണിക്കുന്നതല്ല. എങ്കിലും ഈ നാല് വിഷയങ്ങളും പ്ലസ്ടുവില്‍ പഠിച്ചിരിക്കണം.
വി.എച്ച്.എസ്.സി പാര്‍ട്ട് ഒന്ന്, രണ്ട്, പാര്‍ട്ട് മൂന്ന് ഗ്രൂപ്പ് രണ്ട് എന്നിവയില്‍ മൊത്തം 50 ശതമാനം മാര്‍ക്കും കൂടാതെ ഫിസിക്സ്, ബയോളജി, കണക്ക്, ഇംഗ്ലീഷ് അടങ്ങിയ ഓരോ വിഷയങ്ങള്‍ക്കും 40 ശതമാനം മാര്‍ക്കും നേടിയിരിക്കണം.
സോള്‍ജിയര്‍ ട്രേഡ്സ്മെന്‍: 1) പത്താം ക്ലാസ്/എസ്.എസ്.എല്‍.സി സാധാരണ വിജയം. ഹൗസ് കീപ്പര്‍മാര്‍ക്കും മെസ് കീപ്പര്‍മാര്‍ക്കും ഒഴികെ. 2) ഹൗസ് കീപ്പര്‍ക്കും മെസ് കീപ്പര്‍ക്കും എട്ടാം ക്ലാസ് വിജയം. 3) ലക്ഷദ്വീപുകാര്‍ക്കും എസ്.ടി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും എല്ലാ കാറ്റഗറിക്കും എട്ടാംക്ലാസ് വിജയം.
സോള്‍ജിയര്‍ ക്ലാര്‍ക്ക്/സ്റ്റോര്‍ കീപ്പര്‍:
1) 12ാം ക്ലാസില്‍ മൊത്തം 50 ശതമാനം മാര്‍ക്കും ഒരോ വിഷയങ്ങള്‍ക്കും കുറഞ്ഞത് 40 ശതമാനം മാര്‍ക്കും നേടിയിരിക്കണം. ഇംഗ്ലീഷ്, കണക്ക്/അക്കൗണ്ട്സ്/ബുക്ക് കീപ്പിംഗ് വിഷയം എസ്.എസ്.എല്‍.സി/പ്ലസ്ടുവിന് പഠിച്ച് ഓരോ വിഷയങ്ങള്‍ക്കും കുറഞ്ഞത് 40 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. ഉദ്യോഗാര്‍ഥി കണക്കും ഇംഗ്ലീഷും വിഷയമായെടുത്ത ബിരുദധാരിയാണെങ്കില്‍ എസ്.എസ്.എല്‍.സി/പ്ലസ്ടുവിന് 40 ശതമാനം വേണമെന്ന നിബന്ധന ബാധകമല്ല. ബിരുദമെടുത്തത് ഇംഗ്ലീഷ്, കണക്ക്/അക്കൗണ്ട്സ്/ബുക്ക് കീപ്പിംഗ് എന്നിവയില്‍ അല്ലെങ്കില്‍ എസ്.എസ്.എല്‍.സി/പ്ലസ്ടുവിന് 40 ശതമാനം മാര്‍ക്ക് നേടിയിരിക്കണം.
2) വി.എച്ച്.എസ്.സി പാര്‍ട്ട് ഒന്ന്, രണ്ട്, പാര്‍ട്ട് മൂന്ന് ഗ്രൂപ്പ് രണ്ട്/മൂന്ന് എന്നിവയില്‍ മൊത്തം 50 ശതമാനം മാര്‍ക്കും ഓരോ വിഷയങ്ങള്‍ക്ക് കുറഞ്ഞത് 40 ശതമാനം മാര്‍ക്കും കണക്ക് അല്ലെങ്കില്‍ അക്കൗണ്ട്സ് വിഷയത്തില്‍ പത്താം ക്ലാസും. ബിരുദധാരിയാണെങ്കില്‍ വി.എച്ച്.എസ്.സിക്ക് സാധാരണ പാസ് മതി.
3) പത്താംക്ലാസില്‍ കണക്ക്, അക്കൗണ്ട്സ് വിഷയത്തില്‍ വേണ്ടത്ര മാര്‍ക്ക് ലഭിച്ചിട്ടില്ലെങ്കില്‍ പാര്‍ട്ട് ഒന്ന്, രണ്ട്, പാര്‍ട്ട് മൂന്ന് ഗ്രൂപ്പ് ഒന്ന്, നാല് എന്നിവയില്‍ മൊത്തം 50 ശതമാനം മാര്‍ക്കും ഓരോ വിഷയങ്ങള്‍ക്ക് കുറഞ്ഞത് 40 ശതമാനം മാര്‍ക്കും ലഭിച്ചിരിക്കണം. ബിരുദധാരിയാണെങ്കില്‍ വി.എച്ച്.എസ്.സിക്ക് സാധാരണ വിജയം മതി.
സോള്‍ജിയര്‍ ജനറല്‍ ഡ്യൂട്ടി:
1) പത്താം ക്ലാസില്‍ മൊത്തം 45 ശതമാനം മാര്‍ക്കും ഓരോ വിഷയങ്ങള്‍ക്കും കുറഞ്ഞത് 33 ശതമാനം മാര്‍ക്കും ലഭിച്ചിരിക്കണം. കൂടുതല്‍ വിദ്യാഭ്യാസ യോഗ്യതയുണ്ടെങ്കില്‍ ഈ നിബന്ധന ബാധകമല്ല. സി.ബി.എസ്.ഇയില്‍ കുറഞ്ഞത് ഡി ഗ്രേഡ് (33-40) ഒരോ വിഷയങ്ങള്‍ക്കും മൊത്തം സി-2 ഗ്രേഡോ അല്ലെങ്കില്‍ 4.75 പോയിന്േറാ ഉള്ളവര്‍ സോള്‍ജിയര്‍ ജനറല്‍ ഡ്യൂട്ടി റിക്രൂട്ട്മെന്റിന് അര്‍ഹതയുള്ളവരായിരിക്കും.
2) കേരള ബോര്‍ഡ് (എസ്.എസ്.എല്‍.സി/എച്ച്.എസ്.ഇ/വി.എച്ച്.എസ്.ഇ) ഓരോ വിഷയത്തിനും കുറഞ്ഞത് സി ഗ്രേഡ് വേണം.
3) ജനറല്‍ ഡ്യൂട്ടി വിഭാഗത്തില്‍ ലക്ഷദ്വീപുകാര്‍ക്ക് പത്താംതരം സാധാരണ വിജയം മതി.
4) സോള്‍ജിയര്‍ ജനറല്‍ ഡ്യൂട്ടി വിഭാഗത്തില്‍ എസ്.ടിക്കാര്‍ക്ക് മാത്രം എട്ടാംതരം സാധാരണ വിജയം മതി.
കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, കൂടാതെ മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ അര്‍ഹരായ മുഴുവന്‍ വിമുക്ത ഭട•ാരും വീണ്ടും പേര് രജിസ്റ്റര്‍ ചെയ്യാനാഗ്രഹിക്കുന്നുണ്ടെങ്കില്‍ മുന്‍കൂറായി എ.ആര്.ഒ സാക്ഷ്യപ്പെടുത്തിയ രേഖകളുമായി വരേണ്ടതാണ്. അര്‍ഹരായവര്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍ അവര്‍ക്ക് വിടുതല്‍ രേഖകളുമായി റാലി സ്ഥലത്ത് ഏപ്രില്‍ 16ന് വന്ന് രജിസ്റ്റര്‍ ചെയ്യാം.
ഡി.എസ്.സിയില്‍ ഏപ്രില്‍ 16ന് പുനര്രജിസ്ട്രേഷന് ചെയ്യാവുന്നതാണ്. എല്ലാ ഉദ്യോഗാര്‍ഥികളും ഏപ്രില്‍ 15ന് നാല് മണിക്ക് ഹാജരാവണം. പ്രാഥമികാന്വേഷണ വിവിരം റിക്കാര്‍ഡ് ഓഫീസില്‍നിന്നും മെഡിക്കല്‍ വിവരം മിലിട്ടറി ഓഫീസില്‍നിന്നും ലഭിച്ച മുറയ്ക്ക് സ്ക്രീനിംഗ് നടക്കും.
കായിക ക്ഷമതാ പരീക്ഷ: കായിക ക്ഷമതാ പരീക്ഷയ്ക്ക് 1.6 കിലോ മീറ്റര്‍ ഓട്ടം, പുള്‍ അപ്സ് (താടിയെല്ല് ബീമിന് തട്ടിക്കൊണ്ട്), ഒമ്പതടി ദൂരത്തില്‍നിന്നുള്ള ചാട്ടം, വളഞ്ഞുപുളഞ്ഞ വഴിയിലൂടെ നടക്കുക തുടങ്ങിയവയ്ക്ക് തയാറായി വരേണ്ടതാണ്.
വിവിധ വിഭാഗത്തിന്റെ ശാരീരിക അളവ് താഴെ കൊടുക്കുന്നു.
സോള്‍ജിയര്‍ ജനറല്‍ ഡ്യൂട്ടി: ഉയരം-166 സെ.മീ, തൂക്കം-50 കി.ഗ്രാം, നെഞ്ചളവ്-77/82 സെ.മീ.
സോള്‍ജിയര്‍ ക്ലാര്‍ക്ക്/സ്റ്റോര്‍ കീപ്പര്‍: ഉയരം-162 സെ.മീ, തൂക്കം-50 കി.ഗ്രാം, നെഞ്ചളവ്-77/82 സെ.മീ.
സോള്‍ജ്യര്‍ ടെക്നിക്കല്‍: ഉയരം-165 സെ.മീ, തൂക്കം-50 കി.ഗ്രാം, നെഞ്ചളവ്-77/82 സെ.മീ.
സോള്‍ജിയര്‍ നഴ്സിംഗ് അസിസ്റ്റന്റ്: ഉയരം-165 സെ.മീ, തൂക്കം-50 കി.ഗ്രാം, നെഞ്ചളവ്-77/82 സെ.മീ.
സോള്‍ജിയര്‍ ട്രേഡ്സ്മെന്‍: ഉയരം-166 സെ.മീ, തൂക്കം-48 കി.ഗ്രാം, നെഞ്ചളവ്-76/81 സെ.മീ.
എഴുത്തുപരീക്ഷ: പൊതുപരീക്ഷ കോഴിക്കോട് ആര്‍മി റിക്രൂട്ട്മെന്റ് ഓഫീസില്‍ നടക്കും. തീയതിയും സമയവും അഡ്മിറ്റ് കാര്‍ഡില്‍ രേഖപ്പെടുത്തും. ശരിയായ ഉത്തരത്തിന് രണ്ടു മാര്‍ക്കും തെറ്റായ ഉത്തരത്തിന് അര മാര്‍ക്ക് നെഗറ്റീവ് മാര്‍ക്കും ലഭിക്കും.
ആവശ്യമുള്ള രേഖകള്‍:
1) എട്ടാംക്ലാസ്, എസ്.എസ.എല്‍.സി/പി.യു.സി/പ്ലസ്ടു/ഇന്റര്‍മീഡിയറ്റ്/ഐ.ടി.ഐയുടെയും ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുടെയും അസ്സല് സര്‍ട്ടിഫിക്കറ്റ്
2) 10 രൂപയുടെ സാധാരണ സ്റ്റാമ്പ് പേപ്പറില്‍ നിര്‍ദിഷ്ട മാതൃകയില്‍ ഇംഗ്ലീഷില്‍ എഴുതിയ സത്യവാങ്മൂലം.
3) അടുത്തകാലത്തെ പാസ്പോര്‍ട്ട്സൈസ് ഫോട്ടോയുടെ 15 കോപ്പികള്‍ (പോളറോയ്ഡ് ഫോട്ടോ, കമ്പ്യൂട്ടര്‍ ഫോട്ടോകള്‍ എന്നിവ സ്വീകാര്യമല്ല)
4) തഹസില്‍ദാരോ ഡെപ്യൂട്ടി കമീഷണറോ നല്കുന്ന അസല്‍ നാറ്റിവിറ്റി/പെര്‍മനന്റ് റെസിഡെന്‍സി സര്‍ട്ടിഫിക്കറ്റും ജാതി സര്‍ട്ടിഫിക്കറ്റും. സാക്ഷ്യപ്പെടുത്തുന്ന ഓഫീസറുടെ മുഴുവന്‍ പേരും സ്ഥാനവും ഇംഗ്ലീഷില്‍ വ്യക്തമാക്കിയിരിക്കണം.
5) വില്ലേജ് ഓഫീസര്‍/ലോക്കല്‍ പൊലീസ് ഓഫീസറില്‍നിന്നുള്ള ആറു മാസത്തിലധികം പഴക്കമില്ലാത്ത അസല്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ്.
6) സൈന്യത്തില്‍നിന്ന് പിരിഞ്ഞവരുടെയോ യുദ്ധത്തില്‍ മരിച്ചവരുടെ വിധവകളുടെയോ സര്‍വീസില്‍ ഇപ്പോഴുള്ളവരുടെയോ മക്കളാണെങ്കില്‍ ബന്ധം, ജനനതീയതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്. ഒപ്പുവെക്കുന്നവരുടെ പേഴ്സനല്‍ നമ്പര്‍, റാങ്ക്, പേര് എന്നിവ വ്യക്തമാക്കിയിരിക്കണം.
7) എന്‍.സി.സി കാഡറ്റാണെങ്കില് എ, ബി, സി അസല്‍ എന്‍.സി.സി സര്‍ട്ടിഫിക്കറ്റ്.
8) സ്ക്രീനിംഗ് മുതല്‍ രണ്ടു വര്‍ഷങ്ങളിലുള്ള ഗവ. ഫെഡറേഷന്‍സ്/എസ്.എ.ഐ/യൂനിവേഴ്സിറ്റി തലങ്ങളില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍ ലഭിച്ച സ്പോര്‍ട്സ് സര്‍ട്ടിഫിക്കറ്റ്.
9) മുകളില്‍ പറഞ്ഞിരിക്കുന്ന എല്ലാ രേഖകളുടെയും അറ്റസ്റ്റ് ചെയ്ത മൂന്ന് ഫോട്ടോകോപ്പി.
10) ഡി.ഒ.ഇ.എ.സി.സി സൊസൈറ്റിയുടെ ബിസിനസ് പ്രൊഫഷനല്‍ പ്രോഗ്രാമര്‍ സര്‍ട്ടിഫിക്കറ്റ് പരിഗണിക്കും.
11) ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റ് വൊക്കേഷനല്‍ ട്രെയ്നിംഗിന്റെ നാഷനല്‍ കൗണ്‍സിലിന്‍േറത് മാത്രമേ പരിഗണിക്കൂ.
എല്ലാ ഒപ്പുകള്‍ക്കും ഹിന്ദിയിലോ ഇംഗ്ലീഷിലോ ഉള്ള ഔദ്യോഗിക റൗണ്ട് സീലില്‍ മുഴുവന്‍ പേരോടു കൂടിയ ഔദ്യോഗിക സ്ഥാനവും തീയതിയും ഉണ്ടായിരിക്കണം. ആര്‍മിയിലേക്കുള്ള എല്ലാ നിയമന രേഖകളും ഹിന്ദിയിലോ ഇംഗ്ലീഷിലോ ആയിരിക്കണം. റാലിക്ക് വരുന്നതിന് മുമ്പായി ഉദ്യോഗാര്‍ഥികള്‍ ചെവിക്കായം വൃത്തിയാക്കേണ്ടതാണെന്നും അറിയിച്ചു.
ത്രില്ല് നഷ്ടപ്പെടുത്തുന്ന 'വേട്ട' [നിരൂപണം]
അഹമ്മദ് മുസ്ലീയാരുടെ ഖബറിടത്തിന് രണ്ടടി കൂടുതല്‍?
മൈഥിലിക്കെതിരെ അപവാദപ്രചരണം; രണ്ട് ന്യൂസ് പോര്‍ട്ടലുകള്‍ക്കെതിരെ പോലീസ് കേസ് എടുത്തു