Saturday September 19th, 2020 - 9:08:am

ഫയലുകൾ കെട്ടിക്കിടക്കുന്നതിനു കാരണം സർക്കാരിന്റെ അനാസ്ഥയാണെന്ന് വി.എസ് അച്യുതാനന്ദന്‍

RA
ഫയലുകൾ കെട്ടിക്കിടക്കുന്നതിനു കാരണം സർക്കാരിന്റെ അനാസ്ഥയാണെന്ന് വി.എസ് അച്യുതാനന്ദന്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ അനാസ്ഥയാലാണ് പല ഫയലുകളും കെട്ടിക്കിടക്കുന്നതിന് കാരണമെന്ന് ഭരണ പരിഷ്‌കരണ കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്‍. വകുപ്പുകളില്‍ പലതിലും കെടുകാര്യസ്ഥതയാണ് നിലനില്‍ക്കുന്നത്. സര്‍ക്കാര്‍ സംവിധാനം കാര്യക്ഷമമാക്കണമെന്ന് കമ്മിഷന്‍ ആവശ്യപ്പെട്ടിരുന്നിട്ടും കാര്യമായ മാറ്റമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഉമ്മാശ്ശേരി മാധവന്‍ ചാരിറ്റി പുരസ്‌കാരം തിരുവനന്തപുരം ജില്ലാ കലക്ടര്‍ ഡോ. കെ. വാസുകിക്ക് സമ്മാനിച്ച്‌ സംസാരിക്കവെയാണ് സര്‍ക്കാറിനും ഉദ്യോഗസ്ഥര്‍ക്കുമെതിരെ അദ്ദേഹം സംസാരിച്ചത്. പലരും ജോലി ചെയ്യുന്നത് തികച്ചും സാങ്കേതികമായാണ്. ഈ രീതി തുടര്‍ന്നാല്‍ സാധാരണ ജനങ്ങള്‍ക്ക് നീതി ലഭിക്കില്ല. സര്‍ക്കാര്‍ ജനങ്ങളോട് പ്രതിബദ്ധതയുള്ളതാവണമെന്നും വി.എസ് ആവശ്യപ്പെട്ടു.

English summary
VS ACHUTHANANTHAN CRITIZED GOVT FILES
topbanner

More News from this section

Subscribe by Email