Monday September 28th, 2020 - 11:50:pm

മലപ്പുറത്ത് നിന്നും ഏക കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായി വി.എ കരീം

Anusha Aroli
മലപ്പുറത്ത് നിന്നും ഏക കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായി വി.എ കരീം

നിലമ്പൂര്‍: മലപ്പുറം ജില്ലയില്‍ നിന്നും ഏക കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായി വി.എ കരീം. മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ സന്തത സഹചാരിയായ കരീം നിലമ്പൂരില്‍ നിന്നും ആര്യാടന് ശേഷം കെ.പി.സി.സി ജനറല്‍ സെക്രട്ടറിയാകുന്ന നേതാവാണ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കഴിഞ്ഞ എഴു വര്‍ഷമായി കെ.പി.സി.സിയുടെ സെക്രട്ടറിയായിരുന്നു. മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെ ശിഷ്യനായിരുന്ന പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന നിലമ്പൂര്‍ ചന്തക്കുന്നിലെ വാഴയില്‍ ഖദറിന്റെ മകനായ കരീം കെ.എസ്.യുവിലൂടെയാണ് രാഷ്ട്രീയരംഗത്തെത്തിയത്. കെ.എസ്.യു മാനവേദന്‍ സ്‌കൂള്‍ യൂണിറ്റ് പ്രസിഡന്റ്, സ്‌കൂള്‍ ലീഡര്‍, താലൂക്ക് പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, ജില്ലാ പ്രസിഡന്റ്, സംസ്ഥാന നിര്‍വാഹകസമിതി അംഗം എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്, നിയോജകമണ്ഡലം സെക്രട്ടറി, ജില്ലാ സെക്രട്ടറി, ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. ദീര്‍ഘകാലം നിലമ്പൂര്‍ നിയോജകമണ്ഡലം യു.ഡി.എഫ് കണ്‍വീനറായിരുന്നു. 92 മുതല്‍ കെ.പി.സി.സി അംഗമാണ് 15 വര്‍ഷം ഡി.സി.സി ജനറല്‍ സെക്രട്ടറിയായിരുന്നു.

12 വര്‍ഷം നിലമ്പൂര്‍ ഗ്രാമപഞ്ചായത്തംഗമായിരുന്നു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍, കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗം, വന്യമൃഗസംരക്ഷണ സമിതി അംഗം, ദേശീയ സമ്പാദ്യപദ്ധതി സംസ്ഥാന ഉപദേശകസമിതി അംഗം, കെ.എസ്.ആര്‍.ടി.സി ബോര്‍ഡ് അംഗം, നിലമ്പൂര്‍ സഹകരണബാങ്ക് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.നിലവില്‍ നിലമ്പൂര്‍ താലൂക്ക് ഹൗസിങ് സഹകരണസംഘം പ്രസിഡന്റ്, സംസ്ഥാന ഹൗസിങ് ഫെഡറേഷന്‍ ഡയറക്ടര്‍ എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു്. നിലമ്പൂര്‍ സഹകരണബാങ്ക് അസിസ്റ്റന്റ് സെക്രട്ടറി ഷക്കീലയാണ് ഭാര്യ. മക്കള്‍: ഡോ. അമല്‍ കരീം, അഖില കരീം.

English summary
VA Karim became the only KPCC general secretary from Malappuram
topbanner

More News from this section

Subscribe by Email