Monday October 21st, 2019 - 3:03:am
topbanner

' പയ്യാമ്പലത്തെ അനധികൃത കെട്ടിട സമുച്ചയങ്ങൾ' : തീരമേഖലാ ചട്ടങ്ങൾ ലംഘിച്ച് പടുത്തുയർത്തിയത്

NewsDesk
' പയ്യാമ്പലത്തെ അനധികൃത കെട്ടിട സമുച്ചയങ്ങൾ' : തീരമേഖലാ ചട്ടങ്ങൾ ലംഘിച്ച് പടുത്തുയർത്തിയത്

കണ്ണൂർ: പയ്യാമ്പലം ഉൾപ്പെടെ കണ്ണൂർ ജില്ലയിലെ തീരദേശ പ്രദേശങ്ങളിൽ വൻകിട ബിൽഡർമാര കെട്ടിയുയർത്തിയ കെട്ടിട സമുച്ചയങ്ങൾ തീരമേഖലാ നിയന്ത്രണ ചട്ടം ലംഘിച്ചുള്ളതാണെന്ന് റിപ്പോർട്ട്. സംസ്ഥാനത്ത് അതീവ ദുർബലമായ കടൽ തീരങ്ങളിലുള്ള ജില്ലകളിലൊന്നാണ് കണ്ണൂർ.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

എന്നാൽ പ്രമുഖ ബിൽഡേഴ്സുകൾ തീരം കൈയ്യേറി ഇവിടെ നിർമ്മിച്ച ഫ്ളാറ്റുകളും റിസോർട്ടുകളും ഹോട്ടലുകളും എണ്ണത്തിൽ വളരെ കൂടുതലാണ്. സംസ്ഥാനത്ത് തീരദേശ നിയന്ത്രണ ചട്ടം ലംഘിച്ചുകൊണ്ടു നിർമിച്ച 66 അനധികൃത കെട്ടിട സമുച്ചയങ്ങളുണ്ടെന്നാണ് തീരമേഖലാ പരിപാലന അതോറിറ്റിയുടെ റിപ്പോർട്ട്.

Unauthorized-building--in-kannur-Payyambalam

കഴിഞ്ഞ ജൂൺ ഏഴിന് ചേർന്ന അതോറിറ്റി യോഗത്തിന്റെ മിനുട്‌സിലാണ് ഈ കാര്യം ചൂണ്ടിക്കാണിക്കുന്നത്. ദേശീയ ഗ്രീൻട്രൈബ്യംണൽ, സുപ്രീം കോടതി നിർദ്ദേശങ്ങളെ മറികടന്നു കൊണ്ടാണ് തിരുവനന്തപുരം മുതൽ കാസർകോടു വരെയുള്ള തീരപ്രദേശങ്ങളിൽ കെട്ടിട നിർമാണം വ്യാപകമായി നടന്നത്.

ഗുരുതരമായ നിയമ ലംഘനം നടത്തിയ 66 പ്രൊജക്ടുകളെക്കുറിച്ചു 2013-ൽ റിപ്പോർട്ടു ലഭിച്ചിട്ടും ഏതാനും കേസുകളിലൊഴികെ 2017 വരെ തീരമേഖലാ പരിപാലന അതോറിറ്റിയുടെതായി നടപടിയുണ്ടായിട്ടില്ല. എന്നാൽ അതോറിറ്റി സുപ്രിം കോടതിക്കു നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മരടിലെ ഫ്ളാറ്റ് പൊളികേണ്ടതും.

Unauthorized building  in kannur Payyambalam

വടക്കൻ കേരളത്തിൽ ബേക്കൽ, പയ്യാമ്പലം എന്നീവിനോദ സഞ്ചാര കേന്ദ്രങ്ങളിലാണ് ടൂറിസത്തിന്റെ മറവിൽ വൻകിട റിസോർട്ടുകളും ഉയർന്നു വന്നിട്ടുള്ളത്. സുനാമിക്ക് ശേഷം തീരദേശ നിർമാണങ്ങളിൽ കർശനമായ നിയന്ത്രണമുണ്ടായിരുന്നുവെങ്കിലും നഗരസഭകളുടെ ഒത്താശയോടെയാണ് ഇവിടെ വൻകിട കെട്ടിടങ്ങൾ ഉയർന്നത് ചതുപ്പുനികത്തിയാണ് പലയിടത്തും നിർമ്മാണം നടത്തിയത്. കരയിടിച്ചിൽ അതിരൂക്ഷമായ പ്രദേശങ്ങളാണിത്. കഴിഞ്ഞ പ്രളയത്തോടെ തീരത്തിന്റെ ഒരു ഭാഗം കടൽകൊണ്ടുപോയി. ഇതോടെ അങ്ങേയറ്റം അപകടാവസ്ഥയിലാണ് പയ്യാമ്പലം, മുഴപ്പിലങ്ങാട്. ബേക്കൽ ബീച്ചുകൾ.

Unauthorized building  in kannur Payyambalam

English summary
Unauthorized building, kannur, Payyambalam ,
topbanner

More News from this section

Subscribe by Email