Friday February 21st, 2020 - 9:12:am
topbanner

യുഎന്‍എ തട്ടിപ്പ് കേസ്: പ്രത്യേക അന്വേഷണസംഘം രൂപീകരിക്കണം:ഹൈക്കോടതി

Raji Mejo
 യുഎന്‍എ തട്ടിപ്പ് കേസ്: പ്രത്യേക അന്വേഷണസംഘം രൂപീകരിക്കണം:ഹൈക്കോടതി

കൊച്ചി/തിരുവനന്തപുരം: യുണൈറ്റഡ് നഴ്സസ് അസോസിയേഷനിലെ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത തട്ടിപ്പുക്കേസില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യു.എന്‍.എ. അഖിലേന്ത്യാ പ്രസിഡന്റ് ജാസ്മിന്‍ ഷാ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കേസില്‍ കഴമ്പില്ലെന്നും അന്വേഷണം നീണ്ടുപോവുകയാണെന്നും ചൂണ്ടിക്കാണിച്ചാണ് കേസ് റദ്ദാക്കണമെന്ന് ആവശ്യവുമായി ജാസ്മിന്‍ ഷാ ഹൈക്കോടതിയെ സമീപിച്ചത്. ഈ സാഹചര്യത്തിലാണ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചത്.

അതേസമയം, കേസില്‍ പ്രതിചേര്‍ത്ത ജാസ്മിന്‍ ഷാ ഒളിവിലാണെന്നായിരുന്നു ക്രൈംബ്രാഞ്ച് കോടതിയില്‍ നല്‍കിയ വിശദീകരണം. യു.എന്‍.എ. തട്ടിപ്പുക്കേസില്‍ ഹൈക്കോടതി ഇപ്പോള്‍ നടത്തിയ ഇടപെടല്‍ സ്വാഗതാര്‍ഹമാണെന്ന് പരാതിക്കാരനും മുന്‍ ഭാരവാഹിയുമായ സിബി വ്യക്തമാക്കി.

 

English summary
UNA fraud case: Special Investigation Team to be set up: High Court
topbanner

More News from this section

Subscribe by Email