Sunday March 29th, 2020 - 4:39:am
topbanner

ദേവികുളം എംഎല്‍എ എസ്.രാജേന്ദ്രന് എതിരെ കേസെടുത്തു, 24 മണിക്കൂറിനകം എസ്ഐക്ക് സ്ഥലംമാറ്റം

JB
ദേവികുളം എംഎല്‍എ എസ്.രാജേന്ദ്രന് എതിരെ കേസെടുത്തു, 24 മണിക്കൂറിനകം എസ്ഐക്ക് സ്ഥലംമാറ്റം

ഇടുക്കി : ദേവികുളം എംഎല്‍എ എസ്.രാജേന്ദ്രന് എതിരെ കേസെടുത്ത് 24 മണിക്കൂറിനകം എസ്ഐയെ സ്ഥലംമാറ്റി. മൂന്നാര്‍ എസ്ഐ പി ജെ വര്‍ഗ്ഗീസിനെയാണ് കട്ടപ്പനയിലേക്ക് മാറ്റിയത്. സ്ഥലംമാറ്റം പ്രതികാര നടപടിയാണെന്ന ആക്ഷേപം ഉയര്‍ന്നു. മൂന്നാര്‍ ട്രൈബ്യൂണല്‍ കോടതി ആക്രമിച്ച സംഭവത്തില്‍ ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍, ദേവികുളം തഹസില്‍ദാര്‍ ഷാജി എന്നിവര്‍ക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അതേസമയം സ്ഥലംമാറ്റം ശിക്ഷാ നടപടി അല്ലെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. സ്ഥലംമാറ്റത്തിന് എസ്ഐ വര്‍ഗ്ഗീസ് ആവശ്യപ്പെട്ടിരുന്നു എന്നും, അത് പരിഗണിച്ചാണ് മാറ്റിയതെന്നുമാണ് വിശദീകരണം. എന്നാല്‍ സ്ഥലംമാറ്റം ശിക്ഷാ നടപടിയാണെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നത്. മൂന്നാര്‍ എസ്ആയി പി ജെ വര്‍ഗ്ഗീസ് എട്ടുമാസം മുമ്പ് മാത്രമാണ് ചുമതലയേറ്റത്. ഒരു വര്‍ഷം പോലും തികയുന്നതിന് മുമ്പ് കട്ടപ്പനയിലേക്ക് മാറ്റാന്‍ അടിയന്തര സാഹചര്യം ഇല്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

മൂന്നാര്‍ ഗവ. എന്‍ജിനീയറിങ് റോഡില്‍ പ്രവര്‍ത്തിക്കുന്ന മൂന്നാര്‍ സ്‌പെഷല്‍ ട്രൈബ്യൂണല്‍ കോടതി ഒഴിഞ്ഞുകൊടുക്കണമെന്നും, കോളേജിന് പ്രവര്‍ത്തിക്കാന്‍ അനുവാദം നല്‍കണം എന്നുമാവശ്യപ്പെട്ടാണ് എസ് രാജേന്ദ്രന്റെ നേതൃത്വത്തില്‍ തഹസില്‍ദാറും സിപിഎം പ്രവര്‍ത്തകരും കോടതിയില്‍ അതിക്രമിച്ച് കയറിയത്. സംഘം കെട്ടിടത്തിന്റെ പൂട്ട് പൊളിക്കുകയും, ഓഫീസ് സാധനങ്ങള്‍ എംഎല്‍എയുടെ നേതൃത്വത്തിലുള്ള സംഘം നശിപ്പിച്ചു. ചില സിപിഎം പ്രവര്‍ത്തകര്‍ വനിതാ ജീവനക്കാരെ അസഭ്യം പറഞ്ഞതായും ജീവനക്കാര്‍ പരാതി നല്‍കി.

എന്നാല്‍ ആദ്യം പൊലീസ് കേസെടുക്കാന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് ആഭ്യന്തര വകുപ്പും ജില്ലാ കളക്ടറും നേരിട്ട് ഇടപെട്ടതോടെയാണ് എംഎല്‍എ, തഹസില്‍ദാര്‍ തുടങ്ങിയ സംഘത്തിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. അതിക്രമിച്ച് കയറല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. മണ്ണിടിച്ചിലിനെ തുടര്‍ന്നു കെട്ടിടം തകര്‍ന്നതിനാല്‍ ഒരു മാസമായി മൂന്നാര്‍ ഗവ. കോളജില്‍ അധ്യയനം മുടങ്ങിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ട്രൈബ്യൂണല്‍ കെട്ടിടം കോളജിന് വേണ്ടി വിട്ടു നല്‍കണം എന്നാവശ്യപ്പെട്ടാണ് എംഎല്‍എയും സംഘവും എത്തിയത്.

 

Read more topics: SI, s rajandran mla, Transfer,
English summary
SI take case against s rajandran mla, transfer of the SI within 24 hours
topbanner

More News from this section

Subscribe by Email